കോടിയേരിയുടെ രാഷ്ട്രിയ ഭാവി വഴിമുട്ടുന്നു. വിനയാകുന്നത്‌ വാക്കും മക്കളും

Monday, June 24, 2019

– അജു

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ രാഷ്ട്രിയ ജീവിതം തുലാസിൽ മക്കളുടെ വഴിപിഴച്ച പോക്കും ,രാഷ്ട്രിയ മാന്യത കൈവിട്ടുള്ള പ്രതികരണങ്ങളുമാണു കോടിയേരിക്ക്‌ വിനയാകുന്നത്‌. ഈ അടുത്ത കാലത്താണു കോടിയേരിയുടെ മകനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ദുബായ്‌ പൗരൻ പരാതിയുമായി രംഗത്ത്‌ വന്നത്‌ വലിയ വിവാദമായിരുന്നു.

വിവാദമായതിനു പിന്നാലെ കോടികൾ നൽകി പ്രശ്നം രഹസ്യമായി ഒത്തുതീർപ്പ്‌ നടത്തിയിരുന്നു. പാർട്ടി നേത്യത്വത്തെ പൊലും ഞെട്ടിച്ച്‌ കൊണ്ട്‌ കോടികളുടെ ഇടപാട്‌ നടന്ന ഒത്തു തീർപ്പിൽ തൊഴിലാളി പാർട്ടിയുടെ നേതാക്കളുടെ കോടികളുടെ സാമ്പത്തിക കൊടുക്കൽ വാങ്ങലുകൾ പാർട്ടി അണികളിൽ പൊലും ചർച്ച വിഷയം ആയിരുന്നു.

കോടിയേരിയുടെ മകന്റെ സാമ്പത്തിക ക്രമക്കേട്‌ വിവാദത്തിലും കോടിയേരിയേയും,കുടുംബത്തെയും പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയനും, പാർട്ടിയും എടുത്തത്‌. ദുബായ്‌ പൗരനുമായുള്ള കോടികളുടെ സാമ്പത്തിക ഒത്തു തീർപ്പിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുൻപാണു കോടിയേരിയുടെ മകൻ ബിനോയ്‌ കോടിയേരിക്കെതിരെ അടുത്ത ആരോപണം വന്നിരിക്കുന്നത്‌.

പാർട്ടി നവോത്ഥാനവും, സ്ത്രീ സുരക്ഷയും ഉയർത്തുമ്പോൾ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും വിപരീത നിലപാട്‌ സ്വീകരിക്കുന്ന കാഴ്ചയാണു കാണുന്നത്‌. കോടിയേരി ബാലക്യഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരെ മുംബൈയിലെ ഡാൻസ്‌ ബാറിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയായ പെൺകുട്ടി പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു.

പീഡിപ്പിക്കപ്പെട്ടെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമുള്ള ബിനോയിക്കെതിരായ ഗുരുതര ആരോപണവുമായി ബീഹാർ യുവതി മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു.

പാർട്ടി അണികൾക്ക്‌ മാത്യകയാകേണ്ട കേരളത്തിലെ ചില നേതാക്കന്മാരും അവരുമായി ബന്ധപ്പെട്ടവരും പാർട്ടിക്ക്‌ ബാധ്യതയായി മാറുന്നുവെന്ന് കേന്ദ്ര നേത്യത്വത്തിൽ തന്നെ ചർച്ചയാകുകയും, പാർട്ടി നേതാക്കളുടെ വഴിപിഴച്ച നിലപാടുകളിൽ പാർട്ടി അണികളിൽ പൊലും അമർഷം പുകയുകയും ചെയ്യുകയാണു.

പലപ്പോഴും പ്രതിപക്ഷ രാഷ്ട്രിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ പ്രതികരണങ്ങൾ വ്യക്തിഹത്യ നടത്തുന്ന തരത്തിലാണു എന്ന് അഭിപ്രായമുണ്ട്‌. കോടിയേരിക്ക്‌ പാർട്ടിയിൽ നിന്നു തന്നെയുള്ള അഭ്യന്തര വിഷയങ്ങളും വിനയാകുന്നു എന്നാണു രാഷ്രിയ നിരീക്ഷകരുടെ അഭിപ്രായം.

×