മലയാളിയുടെ മനസ്സാക്ഷിസമക്ഷം ഒരു മലയാളി മനസ്സിന്റെ മഹാദു:ഖമവതരിപ്പിക്കട്ടെ

എസ് പി നമ്പൂതിരി
Monday, July 1, 2019

ലയാളഭാഷയുടേയും മലയാളനാടിന്റെയും അഭിമാനഭാജനമായ മലയാളസര്‍വ്വകലാശാലയില്‍ നിന്നും അസുഖകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതൊരു പ്രസ്ഥാനത്തിനായാലും അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ഈ ഘട്ടമെത്തുമ്പോള്‍ ഭൂമി വ്യാപാരികള്‍ അല്ലെങ്കില്‍ ഭൂ മാഫിയ രംഗത്ത് വരും.

മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യാനിടയായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വന്നത് ഒരു ഏഷ്യാനെറ്റ് പരിപാടിയാണ്. ഏഷ്യാനെറ്റിലെ വിനു. എം. ജോണാണ് പരിപാടി അവതരിപ്പിച്ചത്. ഏഷ്യാനെറ്റ് പ്രതിനിധി ഷാജഹാനും സംഘവും തിരൂരില്‍ പോയി നടത്തിയ അന്വേഷണങ്ങളുടെ ഫലമായിരുന്നു ആ ഫീച്ചര്‍. മറ്റു ചില മാധ്യമങ്ങളിലും ഇത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

പ്രാദേശികമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളുമുണ്ടായി. എന്നാല്‍ അവയേയൊക്കെ ഒതുക്കിയെടുക്കാന്‍ ഭൂമാഫിയക്ക് കഴിഞ്ഞുവെന്നതാണ് ഇപ്പോഴീ നാടിന്റെ ദു:ഖം. ഏഷ്യാനെറ്റ് മാത്രം ആ കെണിയില്‍ വീണില്ല.

ഈ സാഹചര്യത്തിലാണ് തിരൂരുള്ള എന്റെ ചില ബന്ധുമിത്രാദികള്‍ എന്നെ സമീപിക്കുന്നത ്. അതില്‍ പ്രധാനം ശ്രീധരിയുടെ ഐ.പി. വിഭാഗത്തില്‍ രണ്ടാഴ ്ചയോളം ചികിത്സയിലുണ്ടായിരുന്ന ഒരു സുഹൃത്തില്‍ നിന്നു കിട്ടിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഞാനാ വിവരങ്ങള്‍ ഏഷ്യാനെറ്റിലെ ഫ്രാങ്ക് പി തോമസിന് കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ ് അവരുടെ കോഴിക്കോട ് ബ്യൂറോ വിശദമായൊരു പരിപാടി അവതരിപ്പിച്ചത്.

ശബരിമല വിഷയത്തില്‍ വി.എസ്. സര്‍ക്കാരിനനുകൂലമായി ആ കേസ്സില്‍ കക്ഷി ചേര്‍ന്നയാളെന്ന നിലയിലും നവോത്ഥാനമുന്നണിയുടെ ജില്ലാ അദ്ധ്യക്ഷനെന്ന നിലയിലും ശബരിമലകേസ്സില്‍ സുപ്രീംകോടതി പരിഗണിക്കാനിടയായ ഒരു ഗ്രന്ഥകര്‍ത്താവെന്ന നിലയിലും പുരോഗമനകലാസാഹിത്യസംഘത്തിന്റെ ഒരു പ്രവര്‍ത്തകനെന്ന നിലയിലും സുപ്രീംകോടതിവിധിയേത്തുടര്‍ന്നുണ്ടായ പല ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും പങ്കെടുത്തയാളെന്ന നിലയിലുമാണ് അവരെന്നെ സമീപിച്ചത്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വേണ്ടിവന്നാല്‍ ഒരു പൊതുതാല്പര്യഹര്‍ജി സമര്‍പ്പിക്കുകയും വേണമെന്നാണ് അവരുടെ ആവശ്യം.

എത്രയും വേഗം ഈ തണ്ണീര്‍ത്തടത്തിന് ഒരു അഡ്വാന്‍സ് തുക വാങ്ങിച്ചെടുക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത ്. കോടതി തീരുമാനവും വിശദമായ പഠനങ്ങളും അന്തിമതീരുമാനങ്ങളും വരുന്നതുവരെ ഈ തണ്ണീര്‍ത്തടം സംബന്ധിച്ച നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നതാണ് അവരുടെ ആവശ്യം. സംഭവങ്ങളുടെ ചുരുക്കമിതാണ ്. യൂണിവേഴ ്‌സിറ്റിക്ക ് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വന്നു.

നൂറേക്കറില്‍ കുറയാത്ത സ്ഥലം വേണമെന്നാണ ് വിളംബരത്തിലുണ്ടായിരുന്നത ്. ആ നിലയില്‍ ചില ഓഫറുകള്‍ മലയാളസര്‍വ്വകലാശാലക്കു ലഭിച്ചു. കണ്ടല്‍ക്കാടുകളുള്ള ഒരു തണ്ണീര്‍ത്തടമേഖലയില്‍ പെടുന്ന ഒരു പതിനേഴേക്കറിന്റെ നിര്‍ദ്ദേശവും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പതിനേഴേക്കര്‍ എങ്ങിനെയെങ്കിലും സര്‍വ്വകലാശാലയുടെ മേല്‍ കെട്ടിയേല്പിക്കാനാണ് ഇപ്പോള്‍ സംഘടിതശ്രമങ്ങള്‍ നടന്നുവരുന്നത്.

കണ്ടല്‍ക്കാട ് സംബന്ധിച്ച പാരിസ്ഥിതികപ്രശ ്‌നങ്ങള്‍, തണ്ണീര്‍ത്തടസംരക്ഷണനിയമം, തീരദേശസംരക്ഷണനിയമം മുതലായവയുടെ ഒക്കെ നിയമതടസ്സങ്ങളുണ്ടാവുമെന്നുറപ്പാണ ്. ഭാഷാപിതാവിന്റെ പേര്‍ പറഞ്ഞ ് ഈ നിയമതടസ്സങ്ങള്‍ക്ക ് എന്തെങ്കിലും ഇളവുകള്‍ സംഘടിപ്പിക്കേണ്ടിവരും. ഈ രീതിയില്‍ നിയമതടസ്സങ്ങളെ മറികടന്നാല്‍ത്തന്നെ സ്ഥലം മണ്ണിട്ടു നികത്തുന്നതിന ് കോടികള്‍ മുടക്കേണ്ടിവരും.

സെന്റിന ് അഞ്ചോ ആറോ ആയിരം രൂപമാത്രം കമ്പോളവിലയുള്ള ഈ സ്ഥലത്തിന് സെന്റൊന്നിന ് ഒരുലക്ഷത്തി എഴുപതിനായിരം രൂപയാണ് സര്‍ക്കരിനോടാവശ്യപ്പെട്ടിരിക്കുന്നത ്. ചുരുക്കത്തില്‍ കോടികളുടെ ഒരു അഴിമതി നാടകത്തിന്റെ റിഹേഴ്‌സലാണ് നടക്കുന്നത്. ഇത്രയേറെ പ്രശ്‌നകലുഷിതമായ ഈ സ്ഥലത്തേക്ക് സര്‍വ്വകലാശാല മാറേണ്ടതുണ്ടോ? ഇപ്പോഴുള്ള അഞ്ചേക്കര്‍ സ്ഥലത്തെ സംവിധാനങ്ങളില്‍ തുടര്‍ന്നാല്‍ പോരേ? ഭാവിയെ മുന്നില്‍ക്കണ്ടാണല്ലോ പുതിയസ്ഥലം കണ്ടെത്തുന്നത്. അതിന് ഏതെങ്കിലും തരത്തില്‍ ഈ സ്ഥലം ഉപകരിക്കുമോ?

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും സമാധാനമില്ല. വികസനസാധ്യതകള്‍ക്കുതകുന്നതും നൂറേക്കറെന്ന സര്‍ക്കാര്‍ നിബന്ധന പാലിക്കുന്നതുമായ നിര്‍ദ്ദേശം എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? അതിനും സമാധാനമില്ല. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസവിദഗ്ധരുമടങ്ങുന്ന ഒരു സമിതി ഇക്കാര്യം സമഗ്രമായി അന്വേഷിക്കുകയും ആ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശരിയായ ഒരു തീരുമാനമെടുക്കുകയുമാണ് വേണ്ടത്. അതുവരെ ഈ പതിനേഴേക്കറിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം.

ഭാവിയെ മുഴുവന്‍ ബാധിക്കുന്ന ഒരു സ്ഥാവരസ്വത്ത് വാങ്ങുന്ന കാര്യമാണല്ലോ. എന്തെങ്കിലും ജംഗമസാധനങ്ങള്‍ വാങ്ങുന്നതുപോലെയാണോ ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്? കക്ഷി ഭേദങ്ങള്‍ക്കെല്ലാമപ്പുറം പരിഗണിക്കപ്പെടേണ്ട മാതൃഭാഷാസ്‌നേഹമെന്ന ഒരുല്‍കൃഷ്ടവിചാരവും ഉദാത്തവികാരവുമാണിതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

×