Advertisment

സത്യത്തിൽ നിർഭയയ്ക്ക് നീതി ലഭിച്ചുവോ ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ന്ന് പുലർച്ചെ നിർഭയയുടെ ഘാതകരെ തൂക്കിലേറ്റിയപ്പോൾ പലരും നിർഭയയ്ക്ക് നീതിലഭിച്ചുവെന്നും ഇന്ത്യൻ നീതിന്യായ കോടതി നീതി നടപ്പിലാക്കിയെന്നും പറഞ്ഞു മുഖപുസ്തത്തിലും മറ്റു ഓൺലൈൻ മാധ്യമങ്ങളിലും എഴുതി നിറയ്ക്കുകയാണ് .

2012 ഇൽ നടന്ന നിർഭയ കൊല്ലാക്കൊലയ്ക്ക് എട്ട് വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു എന്ന് പറയുമ്പോൾ ഇല്ല എന്ന് ഞാൻ പറയും ? സത്യത്തിൽ വൈകി നീതി നടപ്പായത് തന്നെ ഒരനീതിയാണ്.

publive-image

നിർഭയയുടെ ആത്മാവ് ശാന്തിയടയുമോ എന്നൊരിക്കലും സ്വപ്നത്തിൽ പോലും ചിന്തിക്കരുത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരുപത്തിനാലു മുതൽ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വധശിക്ഷ നടപ്പിൽ വരണം .

നിർഭയയ്ക്ക് വൈകിയാണെങ്കിലും നീതി കിട്ടി എന്ന് പറയുമ്പോൾ ഔദാര്യമായി കിട്ടേണ്ടതല്ല ആ നീതി. ഇത്രയും വൈകിയത് നമ്മുടെ നീതിന്യായ വ്യവസ്ഥിയുടെ പിടിപ്പുകേടുതന്നെ .

സ്ത്രീ അവളുടെ സർവ്വവും നഷ്ടപ്പെട്ട് ജീവൻ വരെ പോയിട്ടും ഇവിടെ നമ്മൾ നോക്കിയിരുന്നു വൈകി നീതി നടപ്പിലാക്കിയതുകൊണ്ട് എന്ത് പ്രയോജനം.

ഒരു സ്ത്രീയെയും അവളുടെ അനുമതിയില്ലാതെ സ്പർശിക്കാൻ അനുവദിക്കാത്ത നിയമം കൊണ്ടുവന്ന് ഇത്തരം കേസുകൾക്ക് ജനാധിപത്യ മര്യാദകൾ കൊടുക്കാതെ പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്ന സംവിധാനം കൊണ്ടുവരണം. എങ്കിലേ ഇതുപോലെ നിർഭയ കേസുകൾ ഉണ്ടാകാതിരിക്കൂ .....

ഇത്തരം ആളുകൾക്ക് ശിക്ഷ കിട്ടേണ്ടത് ഔദാര്യമല്ല മറിച്ചു സ്ത്രീകളുടെ അവകാശമാണ് .

Advertisment