ഫാസിസം മതേതര ഇന്ത്യയെ തകർക്കുന്നു

Wednesday, January 15, 2020

– നൗഷാദ് കെ.വി

ത് സമൂഹസ്ഥാപനങ്ങളിലും ഫാസിസം അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. സഹിഷ്ണുതയും സാർവ്വലൗകീക സ്വീകാര്യവും രണ്ടും ലോകത്തിന് ഉപദേശിച്ചു കൊടുത്ത മാനവിക ഐക്യത്തിന്റെ പര്യായമായ ഭാരതഭൂമി സാർവ്വലൗകീക സഹിഷ്ണുതയിൽ വിശ്വസിക്കുകമാത്രമല്ല,

സർവ്വ മതങ്ങളും സത്യമെന്ന് വിശ്വസിക്കുകയും ലോകത്തിലുള്ള സർവ്വരാജ്യങ്ങളിലെയും സർവ്വമത വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പീഡിത സമൂഹത്തിനും ശരണാർത്തികൾക്കും അഭയമരുളിയ രാജ്യം, ഇന്നിതാ വിഭാഗീയതയും മൂഡമായ കടുംപിടുത്തവുംഅതിന്റെ ഭീകരസന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ കയ്യടക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. അവ ഇന്ത്യയെ അക്രമം കൊണ്ട് നിറച്ചിരിക്കുന്നു.

നാനാത്വത്തിൽ ഏകത്വം എന്ന പവിത്ര ഭൂമിയെ മനുഷ്യരക്തത്തിൽ കുതിർക്കുവാൻ അക്രമകാരികൾക്ക് ഭരണവർഗ്ഗങ്ങൾ ഒത്താശ ചെയ്യുന്നു. ഇന്ത്യൻ സംസ്കാരത്തെ സംഹരിച്ചുകൊണ്ടിരിക്കുന്നു.

ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.ഭയം ഭരിക്കുന്നു.വെറുപ്പ് നൃത്തമാടുന്നു. സംശയത്തോടെ മാത്രം മനുഷ്യരെ കാണുന്നു.ഈ ദുർഭരണം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ യശ്ശസിന് ലോകരാജ്യങ്ങൾകിടയിൽ തലകുനിക്കേണ്ടി വരില്ലായിരുന്നു.

ഇന്ത്യ ഇതിലും പുരോഗമിക്കുമായിരുന്നു.എന്നാൽ നമ്മുടെ ഭൂമിയിലെ ഓരോപുലർക്കാലവും വാളുകൊണ്ടോ പേനകൊണ്ടോ വാക്കുകൾകൊണ്ടോ ഉള്ള പീഡനങ്ങളോടെ അവരുടെ ലക്ഷ്യത്തിലേക്കുള്ള തേരോട്ടം നടത്തികൊണ്ടേയിരിക്കുകയാണ്.

തങ്ങളുടെ ആശയങ്ങൾക്കെതിരായി തോന്നിയാൽ ഫാസിസ്റ്റുകൾ അസഹിഷ്ണുക്കളാവുകയും അവരെ എല്ലാം ശത്രുക്കളായി കണക്കാക്കുകയും ചെയ്യും.അല്ലയോ ഭരണവർഗ്ഗമേ എരിയുന്ന ഭാരതത്തിലെ കോടിജനതകൾക്ക് വരളുന്ന തൊണ്ടക്ക് വേണ്ടത് *മതമല്ല,മതരാഷ്ട്രമല്ല.. !*

അവരുടെ ജീവൻ നിലനിർത്തുവാനായി വെള്ളവും വെളിച്ചവും ആഹാരവും, തൊഴിലും പാർപ്പിടവുമാണ്. അവർ ആഹാരം ചോദിക്കുമ്പോൾഅവർ തൊഴിൽ ചോദിക്കുമ്പോൾപാർപ്പിടം ചോദിക്കുമ്പോൾസുരക്ഷ ആഗ്രഹിക്കുമ്പോൾ നിങ്ങൾ അവർക്കുമേൽ കൊഞ്ഞനം കുത്തുന്നു.

പാകിസ്ഥാനിലേക്ക് പോകുവാൻ പറയുന്നു. പട്ടിണികിടക്കുന്ന പാവം ജനതയെ മതത്തിന്റെ പേരിൽ പരിഹസിക്കുന്നു.അവകാശങ്ങൾ അപഹരിക്കുമ്പോൾ അനീതിക്കെതിരെ പോരാടുന്ന ജനതയെ തീവ്രവാദിയാക്കിമാറ്റി രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്നു.

ചരിത്രത്തെ വികലമാക്കി പുതു കിരാതചരിത്രം കുറിക്കുന്നു.ഇല്ല ഇനിയും എനിക്ക് ഉറക്കംനടിക്കുവാൻ കഴിയില്ല, നമ്മുടെ മൗനം അവർക്ക് അനുവാദമായി മാറരുത്.

മതേതരത്വ രാജ്യം എന്നുള്ളത് മതരാജ്യമാക്കി മാറ്റാൻ കറുത്തശക്തികൾ ഉദയം കൊള്ളുമ്പോൾ രാജ്യത്തിന്റെ ത്രിവർണ്ണ പതാക താഴ്ത്തി മറ്റൊരു പതാക ഉയരുന്നപകൽ ഒരിക്കലും ഉണ്ടായിക്കൂടാ.നമ്മുടെ ഇന്ത്യ നില നിൽക്കാൻനമുക്ക് ഒരുമിക്കാം. ഒരു കുടക്കീഴിൽ..

*ചരിത്രം മറന്നവരെ ചരിത്രം ശിക്ഷിക്കുക തന്നെ ചെയ്യും*രാജ്യ നന്മയെ ശിഥിലമാക്കുന്ന,ജനമനസ്സുകളെ ഭിന്നിപ്പിക്കുന്നഫാസിസ്റ്റ് ആശയവിത്തുകളെ വേരോടെ പിഴുതുമാറ്റാനുള്ള കലാപരമായ ഒരു പരിശ്രമം കാലഘട്ടത്തിന്റെആവശ്യമാണ്

×