Advertisment

എൻ.പി.ആർ നടപ്പാക്കില്ല എന്ന നിലപാട് കുരുക്കാകുമോ?

author-image
admin
New Update

- ടി.കെ.അഷ്‌റഫ്

Advertisment

സെൻസസ് ആവാം, എൻ.പി.ആർ നടപ്പാക്കില്ല; എന്ന നിലപാട് കുരുക്കാകുമോ?

ചില സംശയങ്ങൾക്ക് നാം ഉത്തരം തേടേണ്ടതുണ്ട്.

- എൻ.പി.ആറിനും സെൻസസിനും രണ്ട് നോട്ടിഫിക്കേഷൻ കേന്ദ്ര സർക്കാർ പുറപ്പെടുവിപ്പിച്ചിട്ടുണ്ടോ?

- അല്ലാത്തപക്ഷം എൻ.പി. ആറിന്റെ നോട്ടിഫിക്കേഷൻ വെച്ച് സംസ്ഥാനങ്ങൾ സെൻസസ് മാത്രം നടത്തുന്നത് എങ്ങിനെ?

- സംസ്ഥാനങ്ങൾക്ക് അതിൽ മാറ്റം വരുത്താൻ അനുവാദമുണ്ടോ?

- കഴിഞ്ഞ പ്രവാശ്യം (2010-ൽ) എൻ.പി.ആർ അല്ലാത്ത ഒരു സെൻസസ് ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ ഇപ്രാവശ്യം സെൻസസ് മാത്രമായി എങ്ങനെ നടത്തും?

- പുതിയ ചോദ്യങ്ങൾ ഒഴിവാക്കിയാലും ഹൗസ് ലിസ്റ്റിംഗ് കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ എന്താകും അവസ്ഥ?

- ജനങ്ങൾ ഉത്തരം നൽകാതിരിക്കൽ പ്രായോഗികമാകില്ല. പ്രതിഷേധങ്ങൾ ദുർബലമാവുകയും ജനങ്ങളെ ഒറ്റപ്പെടുത്തി വേട്ടയാടാൻ സാഹചര്യം ഒരുങ്ങുകയല്ലെ ഉണ്ടാവുക?

- സാധാരണക്കാർ എങ്ങിനെ എൻ.പി.ആറും, സെൻസസും വേർതിരിച്ച് മനസിലാക്കും?

- വിവരം നൽകാത്തവരെ 'D' മാർക്ക് ചെയ്യുന്ന സാഹചര്യവും വരില്ലേ?

- എന്യൂമറേറ്റർമാരെ നിയമിക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്. നിയമിച്ച് കഴിഞ്ഞാൽ അവരെ നിയന്ത്രിക്കുക കേന്ദ്ര സർക്കാറും. പിന്നീട് കേന്ദ്രം പറയുന്നത് സ്വീകരിക്കാതിരിക്കാതിരുന്നാൽ എന്യൂമറേറ്റർമാരല്ലേ കുരുക്കിലാവുക? സംസ്ഥാനം പറയുന്നത് കേൾക്കണോ? കേന്ദ്രം പറയുന്നത് സ്വീകരിക്കണോ എന്ന പ്രശ്നം വരില്ലേ?

അതിനാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാതെ, എൻ.ആർ.സിയിൽ നിന്ന് പിന്തിരിയാതെ സെൻസസും നടത്തില്ല എന്ന നിലപാടല്ലെ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടത്.? സമരവും കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളും സമാന്തരമായ റയിൽപാളങ്ങളാവരുത്. കൂട്ടിമുട്ടണം.

സർക്കാറിന് പ്രതിസന്ധി സൃഷ്ടിക്കാൻ സാധിക്കാത്ത സമരം വിജയം കാണില്ല. സെൻസസ് ഉയർത്തിക്കാണിച്ച് സർക്കാറിനെ മുട്ട് കുത്തിക്കാൻ സാധിക്കണം. കേരളം വഴി കാണിച്ചാൽ മറ്റു സംസ്ഥാനങ്ങളും അതുവഴി വരും. അതിനാകട്ടെ നമ്മുടെ ശ്രമം. പൗരൻമാരുണ്ടായിട്ടല്ലെ, സെൻസസിലൂടെയുള്ള ക്ഷേമ പദ്ധതികൾക്ക് പ്രസക്തിയുളളൂ.

നിയമസഭാ സാമാജികർ ഈ വഴിക്ക് ചിന്തിക്കണമെന്നഭ്യർഥിക്കുന്നു.

Advertisment