Advertisment

കൊലപാതക രാഷ്ട്രീയത്തിന്റെ ജനകീയത

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പള്ളി 

Advertisment

publive-image

ന്ന് കാണുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു പുലരിയിൽ പുലർന്നതല്ല . ഘോരഘോരം കവല പ്രസംഗം നടത്തിയും , തങ്ങൾക്കെതിരെ തിരിഞ്ഞ ചൂണ്ടു വിരലുകൾ വെട്ടി നുറുക്കി അധികാരങ്ങളെ തന്റെ വരുതിയിലാക്കാൻ അവർ കാണിച്ചതെല്ലാം കണ്ട് ഒരിക്കൽ നിശബ്ദമായിരുന്നവർ ഇന്ന് തന്റെ കഴുത്തിലേക്ക് അരിവാൾ നീണ്ടപ്പോൾ രോഷാകുലരായി .

വികാരപ്രക്ഷുബ്ദരായിരിക്കുന്നു . അക്രമത്തെ തുടക്കം മുതൽ ഇല്ലാതാക്കാൻ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നമ്മൾ സംഘടിച്ചിരുന്നെങ്കിൽ ഇന്നിത്രയ്ക്ക് കൊലപാതക രാഷ്ട്രീയം വളരില്ലായിരുന്നു .

കൊലപാതക രാഷ്ട്രീയത്തിന് വേദിയൊരുക്കികൊടുത്തത് നമ്മൾ തന്നെ ആണ് . നാട്ടിൽ നടമാടുന്ന അരാചകങ്ങൾ അധികാരക്കസേര ഉറപ്പിക്കാൻ തക്കം പാർത്തവർ കണ്ടില്ലെന്ന് നടിച്ച് അവരെയും കൂട്ടുപുടിച്ച് ഒരുമിച്ച് യാത്ര തുടർന്നപ്പോൾ സാധാരണജനങ്ങൾ നോക്കുകുത്തിയായി മാറി .

publive-image

പലതിനും ന്യായത്തിന്റെയും നീതിയുടെയും വഴികളിൽ സ്വാന്തനം ലഭിക്കില്ലെന്ന് കണ്ട പലരും കുറുക്കുവഴികളിൽ അധികാരവും പണവും സമ്പാദിക്കാൻ ശ്രമിച്ചപ്പോഴും ഭൂരിപക്ഷം ജനങ്ങളും നിശബ്ദരായി.

എല്ലാത്തിനെയും പണം കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതുന്ന കൂട്ടങ്ങൾ വളർന്നപ്പോൾ ആദർശങ്ങൾ കാറ്റിൽ പറത്തി അവർ അധികാരത്തിനായി എന്തുചെയ്യാനും തയ്യാറായത് സാമൂഹ്യനീതിയെ വിസ്മരിച്ചിട്ടാണ് എന്നുള്ളത് എടുത്ത് പറയേണ്ടതാണ് .

തൽഫലമായി ഇവിടെ ഗുണ്ടാ സംഘങ്ങൾ ജന്മം കൊണ്ടു . അധികാര കസേരകളിലിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമായി . അധികപേരിലേക്ക് പോകാതെ തന്നെ പണം കൊടുത്ത് കാര്യങ്ങൾ സാധിക്കാൻ കഴിഞ്ഞു. കാര്യങ്ങൾ ഇത്രത്തോളമായപ്പോഴേക്കും ജനങ്ങളുടെ കയ്യിൽ നിന്ന് പലതും നഷ്ടമായിപോയിരുന്നു .

ഗാന്ധിയുടെ ആദർശങ്ങൾ കൂടുതൽ പേരിലേക്ക് എത്തപെടാതെ പലരിലും ഗാന്ധി എന്ന മഹാൻ ഭാരതീയൻപോലുമല്ലാതെയായി . അക്രമവാസന ചോരത്തിളപ്പിനെ ഭക്ഷണമാക്കി മുന്നേറിയപ്പോൾ നാട്ടിൽ അക്രമം വർദ്ധിച്ചു .

ബുദ്ധിജീവികൾ ഇതിനെ പൗരസ്വാതന്ത്രമാണ് എന്നവകാശവാദം ഉന്നയിച്ച് ചാഞ്ഞും ചെരിഞ്ഞും കൈനിറയെ സഹായിച്ചപ്പോൾ സംഘടനാശകത്തി അക്രമത്തെ അനുകൂലിച്ച് കൊണ്ട് മുന്നോട്ടു പോയി .

നുള്ളേണ്ടത് നുള്ളിക്കളയേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ എന്റെ സഹ്യപർവ്വ സാനുക്കളിൽ വിന്യസിക്കുന്ന കേര നാട് സമാധാനം നിറഞ്ഞ നാടായി മാറിയേനെ . മാന്യത സ്വയം കല്പിച്ച് ജീവിക്കുന്ന പലരും നിശബ്ദരായി പോയത് തന്നെ ആണ് ഇന്നീകേരളം കുരിതിക്കളമായി മാറാൻ കാരണം എന്നുള്ള സത്യം വിസ്മരിക്കാതിരിക്കുക.

അക്രമ രാഷ്ട്രീയം കണ്ടില്ലെന്ന് നടിച്ച് സ്വന്തം ഭവനത്തിൽ അവർ സ്വസ്ഥമായി ഉറങ്ങിയപ്പോൾ ഒരിക്കൽ പോലും സമൂഹത്തിൽ ഇതെല്ലാം വളർന്ന് അവരിലേക്ക് തന്നെ തിരിയുമെന്ന് മനസ്സിലാക്കിയില്ല . ഇനിയും ഇതുപോലെ തുടർന്നാൽ അക്രമരാഷ്ട്രീയം ജനകീയമായി തന്നെ തുടരും ....

Advertisment