Advertisment

മണ്ണിൽതൊടാനോ. ഒന്ന് ചവിട്ടാനോ അറപ്പ് കാണിക്കുന്ന മണ്ണറിയാത്ത ഒരു തലമുറ

author-image
admin
New Update

- മധു ആദൃശ്ശേരി

Advertisment

publive-image


മണ്ണ്

മണ്ണറിയാത്ത ഒരു തലമുറ. അതേ, മണ്ണിൽതൊടാനോ ,ഒന്ന് ചവിട്ടാനോ അറപ്പ് കാണിക്കുന്ന ഒരു തലമുറയോടൊപ്പം ജീവിക്കുന്നവരാണധികം പേരും.

മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ പല അസുഖങ്ങൾക്കും മരുന്നാണ് മണ്ണ് ജീവൻമുളയ്ക്കുന്നതും ,ജീവനില്ലാതാകുമ്പോൾ ,അതിനെ തന്നോട് ചേർത്ത് പുൽകി ഉറക്കുന്നതും മണ്ണാണ്.

നമ്മൾ ഭക്ഷിക്കുന്ന വിഭവങ്ങൾ തരുന്നതും മണ്ണ്. ആ മണ്ണിലേക്കിറങ്ങി നമുക്കും പ്രകൃതിയെ നോക്കി ,പ്രപഞ്ചത്തെ നോക്കി ,ആകാശത്തെ നോക്കി ,കാറ്റിനേം ,മഴയേം കുളിർ മെത്തയാക്കി ചോദിക്കാം.

ഉറക്കെ വിളിച്ച് പറയാം ഞങ്ങടെ അമ്മയാണ് മണ്ണ്. പ്ലാസ്റ്റിക്, രാസവസ്തുക്കൾ ,തുടങ്ങിയ അസന്തുലിത വസ്തുതകൾ ഞങ്ങടെ മാതാവിന്റെ നെഞ്ചിലും ജീവജലം തരുന്ന നദീ തടാക കായൽ പുഴകൾ തോടുകൾ ,കുളങ്ങൾ. എന്നീ തലങ്ങളിൽ തടങ്ങളിൽ അറിഞ്ഞോ അറിയാതെയോ നിക്ഷേപിക്കില്ലൊരിക്കലും. അതായിരിക്കട്ടെ ഈ കാലഘട്ടത്തിന്റെ സന്ദേശം.

publive-image

മണ്ണിന്റെ ജീവനെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അമിതമായ കീടനാശിനിപ്രയോഗം, രാസവള ഉപയോഗം, പെരുകിവരുന്ന ഖരമാലിന്യങ്ങള്‍, വനനശീകരണം, അശാസ്ത്രീയമായ കൃഷിരീതികള്‍, അനിയന്ത്രിതമായ യന്ത്രവല്‍ക്കരണം, നഗരവല്‍ക്കരണം, മണ്ണെടുക്കല്‍, നീര്‍ത്തടങ്ങള്‍ നികത്തല്‍ തുടങ്ങിയവ മണ്ണിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മനുഷ്യന്റെ വിവേചനമില്ലാത്ത ഈ പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ ഭൂരിഭാഗവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലുകള്‍ കൊണ്ട് നഷ്ടമാകുന്നു.

ഭൂമിയുടെ ഫലഭൂയിഷ്ഠതയും മണ്ണിന്റെ ഘടനയും മാറി, ജലദൗര്‍ലഭ്യവും ആവാസവ്യവസ്ഥയുടെ മാറ്റങ്ങളും എല്ലാം ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചു നിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍ നമുക്ക് മണ്ണിനെ സംരക്ഷിക്കാം.

ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലും ഏറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളില്‍ ജൈവാംശങ്ങളും ചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്.

കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ വെറും മണിക്കൂറുകള്‍ കൊണ്ടാണ് നമ്മള്‍ നശിപ്പിച്ചു കളയുന്നത്. മഹാ അപരാധമല്ലേ?

Advertisment