വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍.. സ്വയം ഹിറോ ചമയുന്നവര്‍ ഒരു വശത്ത്. ആരോടും പറയാതെ സ്വന്തം ചുമതലകള്‍ സത്യസന്ധമായി ചെയ്യുന്നവര്‍ മറുവശത്ത്

Monday, August 19, 2019

അഡ്വ. എസ് അശോകന്‍ 

തൊടുപുഴ: ഒരു വിഗ്രഹം കൂടി ഉടഞ്ഞിരിക്കുന്നു. ആരും എറിഞ്ഞുടച്ചതല്ല. ആരും തള്ളിയിട്ടതുമല്ല. തന്നെ വീണുടഞ്ഞതാണ്. ഒരു രാവുണര്‍ന്ന നേരം കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന സെലിബ്രിറ്റിക്ക്ഹീറോ വില്ലനായത്. പണ്ട് സ്തുതി ഗീതങ്ങള്‍ പാടി വാഴ്ത്തിയ മാധ്യമങ്ങള്‍ തന്നെ എഴുതി “നായകന്‍ വില്ലനായി”.

നിയമങ്ങള്‍ അനുസരിക്കണമെന്ന് മറ്റുള്ളവരോട് ആജ്ഞാപിച്ചാല്‍ മാത്രം പോരസ്വയം സമൂഹത്തിന് മാതൃക ആകുകയും വേണം എന്ന സന്ദേശമാണ് ശ്രീറാം വെങ്കിട്ടരാമന്റെ പതനം സമുഹത്തിന് നല്‍കുന്നത്. ഒരാളുടെ മരണത്തിന് ഹേതുവാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുന്നത്ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

മദ്യപിച്ച് മദോന്മത്തനായിട്ടാണ് വാഹനം ഓടിച്ചതെങ്കില്‍ അതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. നമ്മുടെ രാജ്യത്തെ നിയമം അനുശാസിക്കുന്നത് അങ്ങിനെയാണെന്ന് അറയയാത്ത ആളോന്നുമല്ല ശ്രീറാം വെങ്കിട്ടരാമന്‍. കുറ്റവാളിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റ കൃത്യത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാട്ടി കൂട്ടിയതൊന്നും അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ഭൂഷണമല്ല. കുറ്റകൃത്യം ചെയ്താലും അതില്‍ നിന്നും രക്ഷപെടാന്‍ എന്തുംചെയ്യാമെന്നത് നിയമ വാഴ്ച്ചയോടു തന്നെയുള്ള വെല്ലുവിളിയാണ്.

എവിടെയാണ് ആര്‍ക്കാണ് പിശകു പറ്റിയത് എന്ന് ഒരുപാട് ആലോചിച്ചു. നമ്മള്‍ഒക്കെ തന്നെയാണ് കുഴപ്പക്കാര്‍. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയാളില്‍നിക്ഷിപ്തമായ ചുമതല നിര്‍വ്വഹിക്കുന്നത് വലിയ ആനക്കാര്യമൊന്നും അല്ല. കാരണംഅത് അയാളുടെ ചുമതലതലയാണ്. ആ ചുമതല നിര്‍വ്വഹിക്കുന്നതിന് രാജ്യംഅയള്‍ക്ക് വേതനവും നല്‍കുന്നുണ്ട്. ഇല്ലാത്തതും ഉള്ളതുമൊക്കെ വാരിക്കോരി പറഞ്ഞ്ആരേയും ഹിറോ ആക്കേണ്ട കാര്യം ഇല്ല.ഹിറോകളെ ആരും ഉണ്ടാക്കുന്നതല്ല.

ലോകം കണ്ട എല്ലാ യഥാര്‍ത്ഥ ഹിറോമാരും അവരുടെ സ്വന്തം പ്രവര്‍ത്തിയുടെ മഹത്വം കൊണ്ട് സ്വയം ആര്‍ജ്ജിക്കുന്നതാണ് ഹിറോയിസം.ഒരാള്‍ തന്റെ ഓദ്യോഗിക ചുമതല നിര്‍വ്വഹിച്ചു എന്നത് ഹിറോയിസമല്ല. കാരണംഅയള്‍ സ്വന്തം ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്.സംസ്ഥാന കേഡറിലെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വ്വീസുദ്ധ്യോഗസ്ഥനാണ്ചീഫ് സെക്രട്ടറി ആകേണ്ടതെന്നാണ് സര്‍വ്വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം ചീഫ് സെക്രട്ടറിക്കും മുകളിലാണ് എം എല്‍ എമാര്‍. സംസ്ഥാന കേഡറിലെ ജുനിയര്‍ മോസ്റ്റ് ഐ എ എസുകാരേയാണ് സബ്ബ് കളക്ടര്‍മാരായി നിയമിക്കുന്നത്. ദേവികുളം എം എല്‍ എ ആയ ശ്രീ എസ് എസ് രാജേന്ദ്രനെ സര്‍ എന്ന് വിളിക്കുന്നതിനു പകരംഎം എല്‍ എ എന്ന് ദേവികുളം സബ്ബ് കളക്ടര്‍ അഭിസംബോധന ചെയതു എന്നതാണ് അദ്ദേഹത്തെചൊടിപ്പിച്ചതെന്നാണ് കേള്‍വി.

ചീഫ് സെക്രട്ടറി സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടഎം എല്‍ എയെ സാര്‍ എന്ന് വിളിക്കുന്നതിനു പകരം എം എല്‍ എ എന്ന് അഭിസംബോധനചെയ്താല്‍ അത് ഹിറോയിസമാകില്ല. അതും ഹിറോയിസമാണ് എന്ന് വാഴ്ത്തിപാടുന്നതാണ് കുഴപ്പം. ശ്രീറാം വെങ്കിട്ടരാമന്‍ വിലകൊടുത്തു വാങ്ങിയ പതനംദേവികുളം സബ്ബ് കളക്ടര്‍ക്കും ഉണ്ടാകാതിരുന്നാല്‍ നന്ന്.

പുസ്തക പുഴുക്കളും കാണാപാഠം പഠിച്ച് പരീക്ഷ എഴുതി പാസ്സാകുന്നവരുംമാത്രം അയാല്‍ പോരാ സിവില്‍ സര്‍വ്വീസുകാര്‍. ഉയര്‍ന്ന മൂല്യ ബോധവും നിയമ ഭയവും മനുഷ്യത്വവും സാമൂഹ്യ ബോധവും ഉള്ളവര്‍ ആയിരിക്കണം ഓരോ സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥനും.

ശ്രീറാം വെങ്കിട്ട രാമന് ഈ പറഞ്ഞ ഗുണങ്ങള്‍ ഒന്നുംതന്നെയില്ലായെന്ന് അദ്ദേഹം സ്വയം തെളിയിച്ചു.പണ്ട് ഐ എസ് ആര്‍ ഓ ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹൈദരബാദില്‍ ചെന്ന് കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രഞ്ജനെ അറസ്റ്റ് ചെയ്ത കാര്യം പ്രചുര പ്രചാരമുള്ള മലയാളം ദിനപത്രത്തില്‍ പൊടുപ്പും തൊങ്ങലും വച്ച് എഴുതിപ്പിടിപ്പിച്ചത്വായിച്ച് ഹരം കൊണ്ടവരാണ് നമ്മള്‍.

ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ വീര ശൂര പരാക്രമിയായ ബോണ്ടിനെ വെല്ലുന്ന ഹിറോ പരിവേഷം നല്‍കി ആദരിക്കപ്പെട്ട പ്രസ്തുത പോലീസ്ഉദ്യോഗസ്ഥന്‍ ഇന്ന് പൊതു ജന മദ്ധ്യത്തില്‍ അപഹാസ്യനായിമാറിയതും നമ്മള്‍കണ്ടതാണ്.യഥാര്‍ത്ഥ ഹിറോമാരെ ആരും അറിയാതെ പോകുന്നു. ഒരു ഹിറോയിസവുമില്ലാത്തവരെ ഹിറോകളാക്കി വാഴ്ത്തി പാടുന്നു.

സ്വര്‍ണം പൂശിയാലും ചെമ്പ് സ്വര്‍ണമാകില്ല. ചെമ്പ് ചെമ്പു തന്നെയാണ്.എണ്ണം പറഞ്ഞ കള്ളന്‍മാരും കൊലയാളികളും സാമൂഹ്യവിരുദ്ധരും എല്ലാം ഹിറോമാരാകുന്ന രാജ്യത്ത് ശ്രീറാം വെങ്കിട്ടരാമന്‍മാര്‍ക്കും ഹിറോമാരാകാം. സ്വയംപിടികൊടുക്കുന്നതു വരെയെങ്കിലും.

ഒന്ന് മാറി ചിന്തിക്കാന്‍ നമ്മുക്ക്എന്തു കൊണ്ട് കഴിയുന്നില്ല. ഒരു ഹീറോയിസവുമില്ലാതെ സ്വയം ഹിറോ ചമയുന്നവര്‍ ഒരു വശത്ത്. ആരോരും അറിയതെആരോടും പറയാതെ സ്വന്തം ചുമതലകള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ചെയ്യുന്നതില്‍ സ്വയം സംത്യപ്തിയടയുന്നവര്‍ മറുവശത്ത്. യഥാര്‍ത്ഥ ഹീറോമാരെ തിരിച്ചറിയാനും കാണാനും ഒന്നും ആര്‍ക്കും കണ്ണില്ല.

ശ്രീറാം വെങ്കിട്ട രാമന്‍മാരുടെ പിറകെപോകാനാണ് ആക്രാന്തം. പൊയ് മുഖങ്ങള്‍ അഴിഞ്ഞു വീണാലും നമ്മള്‍ പഠിക്കില്ല. പട്ടിയുടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ലെന്ന പഴഞ്ചൊല്ല് പോലെ.

×