‘അനുഷ്കയ്ക്ക് തടി കൂടിയാലെന്താ ? അതില്‍ മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട’ – പരിഹാസങ്ങള്‍ക്ക് ആരാധകരുടെ മറുപടി    

ഫിലിം ഡസ്ക്
Sunday, September 8, 2019

രീരഭാരം കൂടിയതിന്റെ പേരില്‍ വിമർശകരുടെ പരിഹാസത്തിനിരയായിരിക്കുകയാണ് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി. അടുത്തിടെ പുറത്തു വന്ന ചിത്രങ്ങളിൽ അനുഷ്കയ്ക്ക് തടി തോന്നിക്കുന്നുണ്ട്. ഒരു യാത്രക്കിടെ ആരോ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് താരത്തിന് തടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നത്.

‘തടിച്ച് ചീർത്ത വലിയ ശരീരവും ഇരട്ടത്താടിയുമുള്ള’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ ചിത്രങ്ങൾ പ്രചരിക്കപ്പെട്ടത്.

ഒരു വിഭാഗം അനുഷ്‌കയെ പരിഹസിച്ച് രംഗത്ത് വന്നതോടെ താരത്തിന്റെ ആരാധകരടക്കം മറ്റൊരു വിഭാഗം പിന്തുണച്ച് രംഗത്തെത്തി. അനുഷ്‌കയ്ക്ക് വണ്ണം കൂടിയാല്‍ എന്താണെന്നും അതില്‍ മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നും അവര്‍ കുറിച്ചു.

കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടി ശരീരഭാരം കൂട്ടാനും കുറയ്ക്കാനും ഏതറ്റം വരെയും പോകുന്ന നടിയാണ് അനുഷ്‌ക. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി അനുഷ്‌ക ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. അതിന് ശേഷം ബാഹുബലിക്ക് വേണ്ടി ഭാരം കുറച്ചു. ഇത് ആരും മറക്കരുതെന്നും അനുഷ്കയുടെ ആരാധകര്‍ പറയുന്നു.

 

×