താരന്‍റെ ശല്യം രൂക്ഷമാകുന്നോ ? താരനകറ്റാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില എളുപ്പമാര്‍ഗ്ഗങ്ങളിതാ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 22, 2019

മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടി ധാരാളമായി കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്നു. താരന്‍ പോകാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില എളുപ്പമാര്‍ഗ്ഗങ്ങളിതാ;

തലയില്‍ പുരട്ടാന്‍ ആവശ്യമായ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നീട് അര മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ഇത് കഴുകികളയുക.

കറ്റാര്‍വാഴ നീര് തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം കഴുകി കളയുക.

സവാളയോ ചുവന്നിളളിയോ വെള്ളം ചേര്‍ക്കാതെ അരച്ച് പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം ആക്കുക. ഇത് തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

പാളയംകോടന്‍ പഴം ഉടച്ച് തലയില്‍ തേച്ച ശേഷം കഴുകിക്കളയാം.

 

 

×