പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ ? വീട്ടില്‍ത്തന്നെ പരീക്ഷിക്കാം ഈ കാര്യങ്ങള്‍ …

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 12, 2019

പ്രായക്കൂടുതല്‍ തോന്നുന്നത് പലരുടെയും പ്രശ്നമാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായും പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകുന്നത്. ചര്‍മ്മ സംരക്ഷണത്തിനുള്ള കാര്യങ്ങള്‍ നമ്മുടെ വീട്ടില്‍ത്തന്നെ ചെയ്യാവുന്നതാണ്.

തൈരിലെ ലാക്​ടിക്​ ആസിഡിന്‍റെ സാന്നിധ്യം ചർമ കോശങ്ങളെ സജീവമാക്കാൻ സഹായിക്കും. തൈര് മുഖത്ത് പുരട്ടി 20 മിനിറ്റിന്​ ശേഷം കഴുകി കളയാം.

ഒലിവ്​ ഓയിലും തേനും ലയിപ്പിക്കുക. ഇൗ മിശ്രിതം ചർമത്തിൽ തേച്ചുപിടിപ്പിക്കുക. പത്ത്​ മുതൽ 15 മിനിറ്റ്​ വരെ സമയത്തിന്​ ശേഷം കഴുകി കളഞ്ഞശേഷം തുടക്കുക. ഒലിവ്​ ഒായിലും തേനും പോഷകസമൃദ്ധവും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണ്​. ഒലിവ്​ ഓയിൽ ചർമ സംരക്ഷണത്തിനുള്ള മികച്ച വഴിയാണ്​.

ഉലുവ നന്നായി പൊടിച്ചത്​ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ പുരട്ടുക. രാത്രി കാലങ്ങളിൽ ഇത്​ ആവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. ഉലുവ നിർജീവമായ ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ 20 മിനിറ്റ്​ നേര​​ത്തേക്കോ ഉണങ്ങുന്നത്​ വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട്​ തണുത്ത വെള്ളത്തിൽ കഴുകി തുടച്ചുകളയുക. പപ്പായയിൽ ചർമത്തെ പ്രായം തോന്നിക്കുന്നതിൽ നിന്ന്​ തടയുന്ന രാസസംയുക്​തങ്ങൾ അടങ്ങിയിട്ടുണ്ട്​. വരണ്ട ചർമത്തെ ഇൗർപ്പമുള്ളതാക്കി നിലനിർത്താനും ഇത്​ സഹായിക്കുന്നു. മുഖത്തെ അമിത രോമ വളർച്ചയെയും ഇത്​ തടയുന്നു.

അമിതമായി സൂര്യപ്രകാശമേൽക്കുന്നത്​ ചർമ്മത്തിന്‍റെ ഇലാസ്​റ്റികത നഷ്​ടപ്പെടുത്തുകയും പ്രായം തോന്നിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത്​ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കും. പുറത്തേക്ക് പോകുമ്പോൾ പരമാവധി സൂര്യതാപമേൽക്കുന്നത്​ ഒഴിവാക്കാൻ ശ്രമിക്കണം.

×