കൈമുട്ടിലെയും കാല്‍മുട്ടിലെയും കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാം ഈ മാര്‍ഗ്ഗങ്ങള്‍ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 12, 2019

കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം അകറ്റാനായുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവരാണോ?  എങ്കില്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം ..

നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് കൈമുട്ടിലെ കറുപ്പകറ്റാം. നാരങ്ങ പകുതി മുറിച്ച് അതില്‍ അല്‍പം ബേക്കിംഗ് സോഡ വിതറി രണ്ട് കൈമുട്ടിലും മാറി മാറി തേച്ച് മിനുസപ്പെടുത്തുക. പതിനഞ്ച് മിനിട്ട് ഇത്തരത്തില്‍ ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

കറ്റാര്‍വാഴ കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ പള്‍പ് മുട്ടില്‍ തേച്ച്പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

പഞ്ചസാരയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ദിവസവും അഞ്ച് മിനിട്ടെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് ഈ ഭാഗങ്ങളിലുള്ള ചര്‍മ്മം മൃദുവാക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഒലീവ് ഓയില്‍ കൈുമുട്ടില്‍ പുരട്ടുന്നതും നന്നായിരിക്കും. ഇത് സ്‌കിന്‍ അലര്‍ജിയെ തടുക്കുന്നു.

തൈര് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ വിനാഗിരിയും കൂടി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നല്ല വെള്ളത്തില്‍ കഴുകാം.

 

×