കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ വീട്ടിൽ ചെയ്യാം ഈ പൊടിക്കെെകൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ലരിലും കാണുന്ന ഒരു പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം;

Advertisment

publive-image

കുക്കുമ്പര്‍
കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്. ഉരുളക്കിളങ്ങ് പേസ്റ്റാക്കി കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

കറ്റാർവാഴ
ചർമ്മസംരക്ഷണത്തിന് നല്ലൊരു മരുന്നാണ് കറ്റാർവാഴ ജെൽ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

തെെര്
ചർമത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. രണ്ട് സ്പൂൺ തെെരിൽ അൽപം റോസ് വാട്ടർ ചേർത്ത് കഴുത്തിലിടുക. ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത് പുരട്ടാം.

ബേക്കിം​ഗ്​ സോഡ
രണ്ടോ മൂന്നോ ടേബിൾ സ്​പൂൺ ബേക്കിം​ഗ് സോഡ എടുത്ത്​ ആവശ്യത്തിന്​ വെള്ളം ചേർത്ത്​ കുഴമ്പുരൂപത്തിലാക്കുക. കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങു​മ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക.

ബദാം
അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക.

Advertisment