നല്ല കട്ടിയുള്ള ആകര്‍ഷകമായ പുരികം സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ ചെയ്യാം ചില വിദ്യകള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, June 15, 2019

പുരികം കൊഴിഞ്ഞ് പോവുന്നത് തടയുന്നതിനും നല്ല കട്ടിയുള്ള പുരികത്തിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ചില വിദ്യകള്‍ ചെയ്ത് ഇടതൂര്‍ന്ന ആകര്‍ഷകമായ പുരികം സ്വന്തമാക്കാനാവും.

കട്ടിയുള്ള പുരികങ്ങള്‍ക്കായി പരമ്പരാഗതമായി ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട് വരുന്ന മാര്‍ഗ്ഗമാണ് ആവണക്കെണ്ണയുടെ ഉപയോഗം. ഇത് പതിവായി ഉപയോഗിക്കുന്നത് പുരികങ്ങള്‍ക്ക് കട്ടി നല്കും.

വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണ മുടിക്ക് അഴകും ആരോഗ്യവും നല്കും. കട്ടിയുള്ള പുരികം ലഭിക്കാനും ഇത് സഹായിക്കും. പുരികരോമങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുക മാത്രമല്ല, രൂപഭംഗി നല്കാനും വെളിച്ചെണ്ണ ഉത്തമമാണ്.

പുരികത്തില്‍ ഒലിവ് ഓയില്‍ പതിവായി തേക്കുക. ഇത് വഴി പുരികത്തിന് കട്ടിയും രൂപഭംഗിയും ലഭിക്കും.

ഉളളിനീര് പതിവായി പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ ശക്തിപ്പെടുത്തും. സള്‍ഫര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയതാണ് ഉള്ളി. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്.

ആകര്‍ഷകത്വവും കരുത്തുമുള്ള പുരികം വളരാന്‍‌ കറ്റാര്‍വാഴ ഫലപ്രദമാണ്. കറ്റാര്‍വാഴ നീരെടുത്ത് പുരികത്തില്‍ തേക്കുക.

×