വരണ്ട ചര്‍മ്മം അകറ്റാന്‍ ഓറഞ്ച് ഫേസ് പാക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 2, 2020

ഞ്ഞുകാലത്ത് വരണ്ട ചർമ്മം എല്ലാവരുടെയും പ്രശ്നമാണ്.  വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡറാക്കിയെടുക്കുക.

പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം.

കണ്ണിന് തണുപ്പ് കിട്ടാൻ വെള്ളരിക്ക കണ്ണിൽവയ്ക്കാറുണ്ട്. മുഖക്കുരു മാറാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക.

അരമണിക്കൂർ മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം.

×