/sathyam/media/media_files/2025/09/05/ava-2025-09-05-19-25-01.jpg)
കാലം അതിവേഗം മാറുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ന് ജീവിതത്തിലെ അവിഭാജ്യഘ ടകമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മനുഷ്യന്റെ കോലവും അതിനനുസൃതമായി രൂപപരിണാമത്തിനു വിധേയമാകുന്നു എന്ന അമ്പരപ്പിക്കുന്ന റിസേർച്ചാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്..
സോഷ്യൽ മീഡിയ വളരെ ആകർഷകമായ ഒരു പ്ലാറ്റ്‌ഫോമാണ്. ചെറിയ പ്രായക്കാർ മുതൽ വളരെ മുതിർ ന്നവർ വരെ കോടിക്കണക്കിനാൾക്കാർ ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ഇതിന്റെ ദൂഷ്യഫലങ്ങളും സംഭവിക്കപ്പെടും എന്നും നാമറിയണം.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് ആയി പ്രവർത്തിക്കുന്നവരുടെ സംഖ്യയും ഇന്നു കോടികളാണ്. വിവിധ പ്രൊഡക്ടുകളും മറ്റും സമൂഹമദ്ധ്യമങ്ങളിൽ അവതരിപ്പിക്കുകയും പ്രൊമോട്ട് ചെയ്യുകയുമാണ് ഇവരുടെ സ്ഥിരജോലി. അതിലൂടെ വലിയ വരുമാനമാണ് ഇക്കൂട്ടർക്ക് ലഭിക്കുന്നത്.
ഇന്നേക്ക് 25 വർഷം കഴിയുമ്പോൾ അതായത് 2050 ആകുമ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് എങ്ങനെയാകും കാണപ്പെടുക അല്ലെങ്കിൽ അവരുടെ ശാരീരിക അവസ്ഥയിൽ ഉണ്ടാകുന്ന രൂപമാറ്റം എങ്ങനെയാകും എന്ന റിസേർച്ചാണ് Casino.org എന്ന വെബ് സൈറ്റ്, ഒരു മെഡിക്കൽ പഠനം ആധാരമാക്കി തയ്യാറാക്കിയിരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട തുടർപഠനങ്ങളിൽ പറയുന്നത് ഇന്ന് ലോകത്ത് മൂന്നുമുതൽ അഞ്ചു കോടിവരെ ആളുകൾ കണ്ടന്റ് ക്രിയേറ്റർ (Content Creater), ഇൻഫ്യൂവൻസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും ഈ കണക്കിൽ 10 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടാകുന്നതുമാണ്.
2050 ൽ ഇവരുടെ ലുക്കുകളിൽ വരുന്ന മാറ്റമാണ് റിസേർച്ചിൽ പ്രധാനമായും വിവരിക്കുന്നത്. തുടർച്ചയായ സ്‌ക്രീൻ ടൈം, ഫിൽറ്റർസ്, ബ്രാൻഡ് ഷൂട്ടുകൾ, നോൺ സ്റ്റോപ്പ് കണ്ടന്റ് ക്രിയേഷൻ എന്നിവമൂലം മാറുന്ന ജീവിത ശൈലിയിലൂടെ മുഖത്തും ശരീരത്തും വലിയ രൂപമാറ്റമാകും സംഭവിക്കുക.
ഈ അപകടത്തെപ്പറ്റി കൃത്യതയോടെ വിവരിക്കാൻ വേണ്ടി വെബ് സൈറ്റ് ഒരു ഡിജിറ്റൽ മോഡൽ 'Ava' നിർമ്മിക്കുകയും അതിലൂടെ വർഷങ്ങൾ നീണ്ട തുടർച്ചയായ സോഷ്യൽ മീഡിയ ലൈഫ് സ്റ്റൈൽ കാരണം ഇൻഫ്ളുവൻസേഴ്‌സിനുണ്ടാകുന്ന മാറ്റങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
നിരന്തരമായ സ്‌ക്രീനിങ്ങും മേക്കപ്പും മൂലം മുഖത്തുണ്ടാകുന്ന പാടുകളൂം വീക്കവും നിറവ്യത്യാസവും ഇതിൽ വ്യക്തമാകുന്നുണ്ട്.
മണിക്കൂറുകളോളം സ്മാർട്ട് ഫോണുകൾക്കും ക്യാമറകൾക്കും മുന്നിൽ നിലകൊള്ളുന്ന ഇൻഫ്ലുവന്‍സര്‍മാരുടെ ശരീരത്തും വലിയ മാറ്റങ്ങൾ സംഭവിക്കാം.
മുഖവും ഭുജങ്ങളും അധികനേരം സ്ഥിരം മുന്നോട്ടു കുനിഞ്ഞു നിൽക്കേണ്ട അവസ്ഥമൂലം കുനിഞ്ഞ മുഖവും ശരീരവും (Tech Nech) എന്ന രൂപാന്തരം അവരിൽ സംഭവിക്കുന്നു.
റിംഗ് ലൈറ്റും സ്ക്രീനിലെ എല്‍ഇഡി ലൈറ്റുകളും ശരീരത്തിലെ തൊലിപ്പുറത്ത് ചുളിവുകളൂം നീരും നിറവ്യത്യാസവും ഉണ്ടാക്കുന്നവയാണ്. ഇതിന് ഡിജിറ്റൽ ഏജിംഗ് (DIGITAL AGING) എന്നാണ് പറയുന്നത്.
തുടർച്ചയായ കണ്ടന്റ് എഡിറ്റിങ്, ലൈവ് സ്‌ട്രീമിംഗ് എന്നവ കണ്ണുകൾക്കും കേടുപാടുകൾ സൃഷ്ടിക്കുന്നവയാണ്. ഇതിനു ഡിജിറ്റൽ ഐ സ്‌ട്രെയിൻ അഥവാ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നാണു പറയപ്പെടുക.
ഇതുമൂലം കണ്ണുകളിൽ ചൊറിച്ചിൽ, കാഴ്ചക്ക് മങ്ങൽ, പഴുപ്പ് കൂടാതെ ഉറക്കത്തെയും സാരമായി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പല ഇൻഫ്ളുവൻസേഴ്സിനും ഇപ്പോഴും ഉറക്കമില്ലായ്മ (Sleep Disorder) ഒരു പ്രശ്നമാണ്.
കൃതൃമ മോഡൽ Ava യുടെ മുഖത്തു കാണപ്പെടുന്ന അസാമാന്യ മാറ്റത്തിന് “Snapchat Dysmorphia” അഥവാ “Pillow Face Syndrome” എന്നാണ് പറയപ്പെടുന്നത്.
തലമുടിയുടെ അടിക്കടിയുള്ള Styling , extension എന്നിവ മൂലം മുടി കൊഴിച്ചിലും മുന്നിലെ മുടിയെല്ലാം കൊഴിഞ്ഞ് തലയ്ക്ക് പിൻവശത്തുമാത്രം മുടിയുണ്ടാകുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും. ഇത് Traction Alopecia എന്ന നിലയിലേ ക്കാകും മാറപ്പെടുക.
Casino.org വെബ്‌സൈറ്റ് നൽകുന്ന വിവരമനുസരിച്ച് കൃതൃമ മോഡൽ Ava കേവലം ഒരു ഡിജിറ്റൽ മോഡൽ മാത്രമല്ല മറിച്ച് ഒരു വലിയ മുന്നറിയിപ്പ് എന്ന വസ്തുതയാണ്.
അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതശൈലി യിൽ അനിവാര്യവും കാലാനുസൃതവുമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ ഗ്ലാമർ ലോകത്ത് നിങ്ങളുടെ ശരീരവും മുഖവും വികൃതമാകുന്ന കാലം വിദൂരമല്ല എന്ന സന്ദേശം കൂടിയാണ് ഈ ഡിജിറ്റൽ മോഡൽ നൽകുന്നത്.