Advertisment

സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​നു​ള്ള തീ​ക്ഷ്ണ​മാ​യ ആ​ഗ്ര​ഹ​വും ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും ഉ​ണ്ടെ​ങ്കി​ൽ അ​തു സാ​ക്ഷാ​ത്ക​രി​ക്കാ​നാ​കും: ഇ​ന്ത്യ​യെ​ന്ന രാ​ജ്യ​ത്തി​നും വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ണ്ട്, വി​ക​സി​ത രാ​ജ്യം ആ​കു​ക മാ​ത്ര​മ​ല്ല​ത്, സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മു​ള്ള ജ​ന​ത​യാ​കു​ക​യാ​ണ് പ്ര​ധാ​നം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

New Update
56688

ഡൽഹിഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Advertisment

​“ഒരു സ്വ​പ്നം മാ​യാ​ജാ​ല​ത്തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കി​ല്ല. അ​തി​നു വി​യ​ർ​പ്പും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണ്’’- അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ളി​ൻ പ​വ​ൽ പ​റ​ഞ്ഞ​താ​ണി​ത്. സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​നു​ള്ള തീ​ക്ഷ്ണ​മാ​യ ആ​ഗ്ര​ഹ​വും ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും ഉ​ണ്ടെ​ങ്കി​ൽ അ​തു സാ​ക്ഷാ​ത്ക​രി​ക്കാ​നാ​കും എ​ന്നു ന​മു​ക്ക​റി​യാം.

ഇ​ന്ത്യ​യെ​ന്ന രാ​ജ്യ​ത്തി​നും വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ണ്ട്. വി​ക​സി​ത രാ​ജ്യം ആ​കു​ക മാ​ത്ര​മ​ല്ല​ത്. സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മു​ള്ള ജ​ന​ത​യാ​കു​ക​യാ​ണ് പ്ര​ധാ​നം. അ​ടു​ത്ത നൂ​റ്റാ​ണ്ട് ഇ​ന്ത്യ​യു​ടേ​താ​കും എ​ന്ന​തി​ൽ സം​ശ​യി​ക്കാ​നു​മി​ല്ല.

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റ് സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മോ​ഹ​ഭം​ഗ​മാ​യെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യി​ട്ടും അ​മി​ത ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​കാം, ഇ​ട​ത്ത​ര​ക്കാ​ർ​ക്കു​ള്ള ആ​ദാ​യ​നി​കു​തി സ്ലാ​ബു​ക​ളി​ൽ നേ​രി​യ ഇ​ള​വു​പോ​ലും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, പ്ര​തീ​ക്ഷ​യു​ടെ വെ​ള്ളി​വെ​ളി​ച്ചം ന​ൽ​കു​ന്ന ചി​ല​തെ​ല്ലാം കേ​ന്ദ്ര ബ​ജ​റ്റി​ലു​ണ്ട്. എ​ന്തി​നെ​യും വി​മ​ർ​ശി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. ക്രി​യാ​ത്മ​ക​മാ​യി ന​ല്ല​തുകൂ​ടി ക​ണ്ടെ​ത്തി​യാ​ലേ രാ​ജ്യം പു​രോ​ഗ​തി കൈ​വ​രി​ക്കൂ.

പ്ര​തീ​ക്ഷ​യാ​യി ല​ക്ഷം കോ​ടി

2047ൽ ​വി​ക​സി​ത ഭാ​ര​ത​മെ​ന്ന വാ​ഗ്ദാ​നം നി​ർ​മ​ല​യു​ടെ ഇ​ട​ക്കാ​ല ബ​ജ​റ്റി​ലു​ണ്ട്. മൂ​ല​ധ​ന ചെ​ല​വു​ക​ൾ​ക്കു​ള്ള പ്രാ​മു​ഖ്യം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, നി​ർ​മി​തബു​ദ്ധി അ​ട​ക്ക​മു​ള്ള ഐ​ടി മേ​ഖ​ല​ക​ളി​ലെ നൂ​ത​ന സം​ര​ംഭ​ങ്ങ​ൾ പ്രോ​ത്​സാ​ഹി​പ്പി​ക്കാ​നു​ള്ള ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​ർ​പ​സ് ഫ​ണ്ട് ഭാ​വി​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ​യാ​ണ്. പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് 50 വ​ർ​ഷം വ​രെ പ​ലി​ശര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണു നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ച​ത്.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ന​വ​സം​ര​ംഭ​ക​രെ​യും ഗ​വേ​ഷ​ണ​ങ്ങ​ളെ​യും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ത് ഉ​ത്തേ​ജ​ന​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഐ​ടി സേ​വ​ന മേ​ഖ​ല​യി​ൽ നി​ര​വ​ധി ഭീ​മ​ന്മാ​രെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, ഫേ​സ്ബു​ക്ക് പോ​ലെ ആ​ഗോ​ള ത​ല​ത്തി​ൽ മേ​ധാ​വി​ത്വ​മു​ള്ള സാ​ങ്കേ​തി​ക സ്ഥാ​പ​നം ഇ​ന്ത്യ​ക്കി​ല്ല.

budjet2024

വി​വ​രസാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ സം​രം​ഭ​ക​രു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും അ​ന്ത​ർ​ലീ​ന​മാ​യ ശ​ക്തി ഉ​പ​യോ​ഗി​ച്ച് ആ​ഗോ​ള അ​വ​സ​ര​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യും. നി​ർ​മി​തബു​ദ്ധി (എ​ഐ), യു​പി​ഐ, 4 ജി- 5 ​ജി നെ​റ്റ്‌​വ​ർ​ക്ക്, ആ​ധാ​ർ തു​ട​ങ്ങി​യ ബ​ഹു​ജ​ന സാ​ങ്കേ​തി​കവി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ ഐ​ടി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ മേ​ധാ​വി​ത്വം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണു രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലു​ള്ള​ത്.

സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ യു​വാ​ക്ക​ൾ​ക്ക് സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രി​ക്കു​മെ​ന്ന നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ വാ​ക്കു​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള വി​ദ​ഗ്ധ​രും പ​ങ്കാ​ളി​ക​ളും അ​ട​ക്കം ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഫ​ല​പ്ര​ദ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം.

ലോ​കം ന​യി​ക്കാ​ൻ ഇ​ന്ത്യ

ഐ​ടി സാ​ങ്കേ​തി​കവി​ദ്യ​ക​ളി​ല​ട​ക്കം സ​ണ്‍റൈ​സ് മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി 50 വ​ർ​ഷ​ത്തെ പ​ലി​ശ ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് കേ​ന്ദ്രം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന​നി​ധി പ്ര​ഖ്യാ​പി​ച്ച​ത്. വ​ള​രെ കു​റ​ഞ്ഞ പ​ലി​ശ​യി​ലോ പ​ലി​ശ​യി​ല്ലാ​തെ​യോ ദൈ​ർ​ഘ്യ​മേ​റി​യ കാ​ല​യ​ള​വി​ലേ​ക്ക് സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കു വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ദീ​ർ​ഘ​കാ​ല ഫി​നാ​ൻ​സിം​ഗി​നും റീ​ഫി​നാ​ൻ​സിം​ഗി​നും അ​വ​സ​ര​മു​ണ്ട്.

​ ‘സ​ണ്‍റൈ​സ് ഡൊ​മെ​യ്നു​’ക​ളി​ൽ ഗ​വേ​ഷ​ണ​വും ന​വീ​ക​ര​ണ​വും ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​തു സ്വ​കാ​ര്യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ന​മ്മു​ടെ യു​വാ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ശ​ക്തി​ക​ൾ സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ന​മു​ക്കു​ണ്ടാ​ക​ണം എ​ന്നാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്.

നി​ർ​മി​തബു​ദ്ധി (എ​ഐ), പു​ന​രു​പ​യോ​ഗ ഊ​ർ​ജം (റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി), ഇ​ല​ക്‌ട്രി​ക് കാ​റു​ക​ൾ, പ്ര​തി​രോ​ധം, അ​ർ​ധ​ചാ​ല​ക (സെ​മി​ക​ണ്ട​ക്ട​ർ) നി​ർ​മാ​ണം തു​ട​ങ്ങി ഉ​യ​ർ​ന്നു​വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ളും സ്വ​കാ​ര്യ​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഡീ​പ് ടെ​ക് എ​ന്ന അ​തീ​വ സൂ​ക്ഷ്മ​ത​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്. അ​മേ​രി​ക്ക, യൂ​റോ​പ്പ്, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ൽ അ​ട​ക്കം പ​ല​തി​ലും മു​ൻ​നി​ര​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

budjet2024

എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ മി​ടു​മി​ടു​ക്ക​രാ​യ യു​വാ​ക്ക​ളെ പ്രോത്സാ​ഹി​പ്പി​ച്ചാ​ൽ ന​മു​ക്ക് ഏ​തു കേ​മ​ന്മാ​രെ​യും മ​റി​ക​ട​ക്കാ​നു​ള്ള ക​രു​ത്തും മി​ക​വു​മു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ണ്ടു ചെ​യ്യു​ന്ന ഡി​ആ​ർ​ഡി​ഒ, സി​എ​സ്ഐ​ആ​ർ തു​ട​ങ്ങിയ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു പു​റ​മെ പു​തി​യ വ​ലി​യൊ​രു വാ​താ​യനം തു​റ​ക്കാ​ൻ പ​ദ്ധ​തി വ​ഴി​തെ​ളി​ക്ക​ട്ടെ. പു​തി​യ പ​ല മേ​ഖ​ല​ക​ളി​ലും വി​പു​ല​മാ​യ ഗ​വേ​ഷ​ണ​ത്തി​നും ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ആ​വി​ർ​ഭാ​വ​വും വ​രു​മെ​ന്ന​താ​ണു പ്ര​ധാ​നം.

സാ​ധാ​ര​ണ​ക്കാ​രെ മ​റ​ക്ക​രു​ത്

ഡി​ജി​റ്റ​ൽ പ​ബ്ലി​ക് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലൂ​ടെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും ഇ​ൻ​കു​ബേ​റ്റ​ർ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ​ലു​താ​ണ്. സോ​ഫ്റ്റ്‌​വെ​യ​ർ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യു​ടെ മി​ക​വി​നോ​ടൊ​പ്പം നി​ർ​മി​ത ബു​ദ്ധി പോ​ലു​ള്ള​വ​യെ ശ​രി​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ക​ണം. യു​വ​ജ​ന​ങ്ങ​ൾ​ക്കു തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​വും നൈ​പു​ണ്യ വി​ക​സ​ന​വും ഉ​റ​പ്പാ​ക്കു​ക​യും നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കുകൂ​ടി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ​രി​ശീ​ല​ന​വും വൈ​ദ​ഗ്ധ്യ​വും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.

പു​തി​യ കാ​ല​ത്തെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡേ​റ്റ​യും ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ​യും ബി​സി​ന​സു​ക​ളെ​യും മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്ന​തു ശ​രി​യാ​ണ്. എ​ന്നാ​ൽ, പോ​രാ​യ്മ​ക​ളും സേ​വ​ന​ദാ​താ​ക്ക​ളു​ടെ കൊ​ള്ള​യും അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ട്. എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​വു​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ആ​യി​ട്ടി​ല്ല. വ​ൻ​കി​ട ക​ന്പ​നി​ക​ളും ഇ​ട​നി​ല​ക്കാ​രും നേ​ട്ടം കൊ​യ്യു​ന്പോ​ൾ പി​ര​മി​ഡി​ന്‍റെ താ​ഴേ​ത്ത​ട്ടി​ലു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​യോ​ജ​നം കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യ​ണം.

യു​പി​ഐ, ആ​ധാ​ർ, ഓ​പ്പ​ണ്‍ നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ ഡി​ജി​റ്റ​ൽ കൊ​മേ​ഴ്സ് (ഒ​എ​ൻ​ഡി​സി) തു​ട​ങ്ങി​യ വ​ലി​യ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ തു​ട​ങ്ങി​യ ടെ​ലി​കോം ക​ന്പ​നി​ക​ൾ വ​ലി​യ 4 ജി ​ശൃം​ഖ​ല​ക​ൾ സൃ​ഷ്ടി​ക്കു​ക​യും പു​തി​യ 5 ജി ​സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും വേ​ണ്ട​ത്ര വി​ജ​യ​ക​ര​മ​ല്ല. ഫോ​ണ്‍ കോ​ളി​നി​ടെ ക​ട്ടാ​വു​ന്ന കോ​ൾ ഡ്രോ​പ്പിം​ഗ് മു​ത​ൽ പ​ല​യി​ട​ങ്ങ​ളി​ലും മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ലും മോ​ശ​മാ​യ മൊ​ബൈ​ൽ റേ​ഞ്ച് പ്ര​ശ്ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.

സ്വ​കാ​ര്യ​മേ​ഖ​ല സു​പ്ര​ധാ​നം

ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം കോ​ടി​യു​ടെ പു​തി​യ ഫ​ണ്ട് സ​മ​ന്വ​യി​പ്പി​ക്കാ​നാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ (എ​ൻ​ആ​ർ​എ​ഫ്) സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഗ​വേ​ഷ​ണം ഗു​ണത്തിലും അ​ള​വി​ലും ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​നാ​ണ് എ​ൻ​ആ​ർ​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം പ​ണം സ്വ​കാ​ര്യമേ​ഖ​ല​യി​ൽ നി​ന്നാ​ണു വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഒ​രു ല​ക്ഷം കോ​ടി​യു​ടെ മൂ​ല​ധ​ന നി​ധി​യും എ​ൻ​ആ​ർ​എ​ഫും ത​മ്മി​ൽ വ്യ​ക്ത​മാ​യ ബ​ന്ധ​മൊ​ന്നു​മി​ല്ല. പ​ക്ഷേ ഇ​ത് എ​ൻ​ആ​ർ​എ​ഫി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജ​യ് സൂ​ദ് പ​റ​ഞ്ഞ​ത്. മ​തി​യാ​യ ഫ​ണ്ടു​ക​ളു​ടെ അ​ഭാ​വ​മാ​ണ് ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഗ​വേ​ഷ​ണ ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സ​ങ്ങ​ളി​ലൊ​ന്ന്. പ​ലി​ശ​ര​ഹി​ത​മാ​യി 50 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ കു​തി​പ്പി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. എ​ന്താ​യാ​ലും സു​പ്ര​ധാ​ന​മാ​യൊ​രു ചു​വ​ടു​വ​യ്പാ​കു​മി​ത്.

പാ​ടി​ല്ല, ദു​രു​പ​യോ​ഗം

നി​ർ​മി​തബു​ദ്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. ആ​ണ​വോ​ർ​ജം മു​ത​ൽ സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​രെ മ​നു​ഷ്യ​രാ​ശി​ക്കാ​കെ ഒ​രു​പോ​ലെ ഗു​ണ​ദോ​ഷ​ങ്ങ​ളു​ള്ള​വ​യാ​ണ്. അ​ണ്വാ​യു​ധം പോ​ലു​ള്ള​വ​യും ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും മ​റ്റും ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​ണു വ​രു​ത്തി​യ​ത്. ചി​ല​തൊ​ക്കെ മാ​ന​വ​രാ​ശി​ക്കാ​കെ ദു​ര​ന്ത​വു​മാ​കും.

BUDJET 2024.webp

ഏ​റ്റ​വും താ​ഴേത്ത​ട്ടി​ലു​ള്ള​വ​രു​ടെ അ​ട​ക്കം എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പു​രോ​ഗ​തി​ മാ​ന​വ​രാ​ശി​ക്കു സ​മ്മാ​നി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​കും. നി​ർ​മി​തബു​ദ്ധി പോ​ലു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന പു​തി​യ​വ​യു​മെ​ല്ലാം സാ​ധാ​ര​ണ​ക്കാ​ര​ട​ക്കം അ​ടു​ത്ത ത​ല​മു​റ​ക​ളു​ടെ ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടിവ​രും. ഇ​വ​യും പു​തി​യ ശാ​സ്ത്ര, സാ​ങ്കേ​തി​ക, വി​വ​ര​സാ​ങ്കേ​തി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ഉ​റ​പ്പാ​ക്കു​ക പ്ര​ധാ​ന​മാ​ണ്. മ​നു​ഷ്യ​ന്‍റെ ന​ന്മ​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മാ​ക​ണം രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം.

2047ൽ ​വി​ക​സി​ത ഭാ​ര​ത​മെ​ന്ന വാ​ഗ്ദാ​നം നി​ർ​മ​ല​യു​ടെ ഇ​ട​ക്കാ​ല ബ​ജ​റ്റി​ലു​ണ്ട്. മൂ​ല​ധ​ന ചെ​ല​വു​ക​ൾ​ക്കു​ള്ള പ്രാ​മു​ഖ്യം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, നി​ർ​മി​തബു​ദ്ധി അ​ട​ക്ക​മു​ള്ള ഐ​ടി മേ​ഖ​ല​ക​ളി​ലെ നൂ​ത​ന സം​ര​ംഭ​ങ്ങ​ൾ പ്രോ​ത്​സാ​ഹി​പ്പി​ക്കാ​നു​ള്ള ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​ർ​പ​സ് ഫ​ണ്ട് ഭാ​വി​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ​യാ​ണ്. പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് 50 വ​ർ​ഷം വ​രെ പ​ലി​ശര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണു നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ച​ത്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ന​വ​സം​ര​ംഭ​ക​രെ​യും ഗ​വേ​ഷ​ണ​ങ്ങ​ളെ​യും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ത് ഉ​ത്തേ​ജ​ന​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

പു​തി​യ കാ​ല​ത്തെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡേ​റ്റ​യും ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ​യും ബി​സി​ന​സു​ക​ളെ​യും മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്ന​തു ശ​രി​യാ​ണ്. എ​ന്നാ​ൽ, പോ​രാ​യ്മ​ക​ളും സേ​വ​ന​ദാ​താ​ക്ക​ളു​ടെ കൊ​ള്ള​യും അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ട്. എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​വു​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ആ​യി​ട്ടി​ല്ല. വ​ൻ​കി​ട ക​ന്പ​നി​ക​ളും ഇ​ട​നി​ല​ക്കാ​രും നേ​ട്ടം കൊ​യ്യു​ന്പോ​ൾ പി​ര​മി​ഡി​ന്‍റെ താ​ഴേ​ത്ത​ട്ടി​ലു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​യോ​ജ​നം കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യ​ണം.

Advertisment