ദുരന്തങ്ങള്‍ 2016 മുതലിങ്ങോട്ട് കേരളത്തിന് കൂടപ്പിറപ്പാണ്. ചില ഭരണകര്‍ത്താക്കളില്‍ തുടങ്ങി ഓഖിയും ചുഴലികാറ്റുകളും പകര്‍ച്ച വ്യാധികളും മണ്ണിടിച്ചിലും തുടങ്ങി എല്ലാം ദുഖകരമായ വാര്‍ത്തകള്‍ മാത്രം. ചിലര്‍ നായകരായാല്‍ അങ്ങനെയാണ്. മാറ്റം ഉണ്ടായില്ലെങ്കില്‍ അത് നാശത്തിലേയ്ക്കാകും - പുതിയ പങ്തി 'വേതാളം'

ഇനിയുള്ള കേരളത്തിനെ നന്നാക്കണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്. ഇനി വരുന്ന ഒരു മുഖ്യമന്ത്രിക്കോ മന്ത്രിസഭക്കോ കാര്യങ്ങൾ അത്ര എളുപ്പമാവണമെന്നില്ല.

author-image
വേതാളം
New Update
pinarai vijayan
Listen to this article
0.75x1x1.5x
00:00/ 00:00

കുറെയധികം ഗതികെട്ട വർഷങ്ങൾക്ക് ശേഷം കേരളം 2026 മുതലെങ്കിലും പിന്തിരിപ്പന്മാർ ഇല്ലാത്ത ഒരു നല്ല ഭരണകൂടത്തിനായി കാത്തിരിക്കുകയാണ്. ജനസമ്പർക്ക പരിപാടികളുമായി ജനങ്ങളോട് ഇഴുകിച്ചേർന്നു പോയിരുന്ന ഉമ്മൻ‌ചാണ്ടി ഭരണത്തിൽ വിറളി പൂണ്ടവർ ആ പാവം മനുഷ്യന്റെ നെഞ്ചിലേക്ക് കല്ലെറിഞ്ഞു. 

Advertisment

oommen chandy-6


ഒരു അഭിസാരികയെ കൂട്ടുപിടിച്ചുകൊണ്ട് ആ മനുഷ്യനെ ഭരിക്കുവാൻ അനുവദിക്കാതെ കുറെ വർഷങ്ങൾ കളഞ്ഞുകുളിച്ചു. കോഴക്കേസ് എന്ന് പറഞ്ഞുകൊണ്ട് നിയമസഭ തല്ലിപ്പൊളിക്കുകയും സെക്രട്ടറിയേറ്റിന് ചുറ്റും തൂറൽസമരം നടത്തുകയും ചെയ്ത സഖാക്കൾ കേരളത്തിൽ കോമ്പ്രമൈസ് ഭരണത്തിൽ കാര്യങ്ങൾ എത്തിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അമ്പത്തിയാറ്‌ വെട്ടു വെട്ടുവാൻ ആഹ്വനം ചെയ്തവരിലെത്താതെ കേസ് ഒതുക്കി തീർത്തു.


പിന്നീട് സകലമാന വർഗീയവാദികളെയും പിന്തിരിപ്പന്മാരെയും കൂട്ടുപിടിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ സഹായത്താൽ പിണറായി
മുഖ്യമന്ത്രി എന്ന സ്വപ്നം പൂവണിയിപ്പിച്ചു . സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ പറത്തിവിട്ട ആ പ്രാവ് ചിറകുകളടിച്ചു ചത്ത് വീണപ്പോൾ തന്നെ കേരളത്തിന്റെ ദുശ്ശകുനം ആരംഭിച്ചു കഴിഞ്ഞു.

2016 മുതൽ 2026 വരെ പിണറായി വിജയൻ നയിച്ച ഇടതുസർക്കാരുകളുടെ തുടർഭരണം, വികസന പ്രഖ്യാപനങ്ങളേക്കാൾ കൂടുതൽ ദുരന്തങ്ങളും ഭരണവൈകല്യങ്ങളും ചർച്ചയായ കാലഘട്ടമായി മാറി. 

Hs


ഓഖി ചുഴലിക്കാറ്റ് തീരദേശ സമൂഹത്തെ തകർത്തപ്പോൾ വിഴിഞ്ഞത്തുകാർ സ്വന്തം മുഖ്യമന്ത്രിയെ പങ്കായം കാണിച്ചുകൊണ്ട് ആട്ടിപ്പായിച്ചു, തുടർച്ചയായ മഹാപ്രളയങ്ങളും ഉരുൾപൊട്ടലുകളും സംസ്ഥാനത്തെ സാമ്പത്തികമായും സാമൂഹികമായും മുട്ടുകുത്തിച്ചു. അതിനിടെ നിപ വൈറസ് വ്യാപനം ആരോഗ്യ സംവിധാനത്തിന്റെ കരുത്തിനെ പരീക്ഷിച്ചു.


ഭരണതുടക്കത്തിൽ തന്നെ പൊലീസ് നടപടികൾ, ക്യാമ്പസ് സംഘർഷങ്ങൾ, ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകൾ ശക്തമായ ജനവിരോധത്തിന് ഇടയാക്കി. പി.എസ്.സി. പരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ ആത്മഹത്യകളും ഭരണപരാജയമായി വിമർശിക്കപ്പെട്ടു.

jishnu pranoy

തലസ്ഥാനത്തെ ലോകോളേജിന്റെ പേരിലുള്ള അഴിമതികളും ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു. ദുരന്ത നിവാരണത്തിലും പുനരധിവാസത്തിലും ഉണ്ടായ അലംഭാവം, പ്രളയാശ്വാസ നിധി വിനിയോഗത്തിൽ ഉയർന്ന ദുരുപയോഗ ആരോപണങ്ങൾ, ചൂരൽമല ദുരന്താശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾ - എല്ലാം  ചേർന്ന് ഭരണകൂടത്തിന്റെ കാര്യക്ഷമതയും സുതാര്യതയും ചോദ്യംചെയ്തു.

ഭരണനീതികളാൽ തന്നെ സമൂഹം വിഭജിക്കപ്പെട്ട കാലവുമായിരുന്നു ഇത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് മത - സാമൂഹിക സംഘർഷങ്ങൾക്ക് ഇടയാക്കി.

k rail


വികസനത്തിന്റെ പേരിൽ മുന്നോട്ടുവച്ച കെ-റെയിൽ പദ്ധതിയും കെ-ഫോൺ പദ്ധതിയും പരിസ്ഥിതി നാശവും വൻ സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ശക്തമായ ജനപ്രതിരോധം നേരിട്ടു.  അഴിമതിവിവാദങ്ങൾ ഈ ദശാബ്ദത്തിന്റെ സ്ഥിരം നിഴലായി. 


കോൺസുലേറ്റ് സ്വർണ്ണക്കടത്ത്, ബിരിയാണി ചെമ്പിലെ സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, സെക്രറ്ററിയേറ്റിലെ ഫയൽമുറിയിലെ തീവെപ്പ്, കൂടാതെ മുഖ്യമന്ത്രിയുടെ ഉറ്റതോഴൻ ശിവശങ്കറിന്റെ അറസ്റ്റ് എന്നിവ കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.  

സ്വർണ്ണക്കേസ് കേസ് സംസ്ഥാന രാഷ്ട്രീയത്തെ നടുക്കിയപ്പോൾ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സഹകരണ മേഖലയിലെ വിശ്വാസം തകർത്തു. നേതാക്കന്മാർ ഇപ്പോഴും അറസ്റ്റിനെ പേടിച്ചു ജീവിക്കുകയാണ്. 

antony raju h


മുൻ മന്ത്രിയായ ആന്റണി രാജുവിനെ ചുറ്റിപ്പറ്റിയ ജെട്ടി കേസ്, ജയിൽവാസം, എം.എൽ.എ. മുകേഷിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ, കലാരംഗത്ത് നടൻ ദിലീപ് ഉൾപ്പെട്ട കേസുകൾ എല്ലാം ചേർന്ന് ഭരണകക്ഷിയെ സ്ഥിരം പ്രതിരോധത്തിലാക്കി. 


ഇവയൊക്കെയും ‘ഭരണവും നൈതികതയും’ എന്ന ചോദ്യത്തെ ജനമനസ്സിൽ ശക്തമാക്കി. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്നുകേസിൽ ജയിലിൽ പോയതും ബീഹാറിൽ കുട്ടി പിറന്നതും അവമതിപ്പുണ്ടാക്കി.

mukesh dileep

രാഷ്ട്രീയമായി, ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായ ഉപതിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി നേരിട്ട പരാജയങ്ങൾ ഭരണവിരോധത്തിന്റെ ആഴം വ്യക്തമാക്കിയിരുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതുമേഖലാ സ്ഥാപനങ്ങളുടെ തളർച്ച, വ്യാപക സമരങ്ങൾ എന്നിവ ജനജീവിതത്തെ ബാധിച്ചപ്പോൾ, കായിക - സാംസ്കാരിക രംഗങ്ങളിലേക്കും നീണ്ട അർജന്റീന - മെസ്സി  സംബന്ധിച്ച പരിപാടിയുടെ റദ്ദാക്കൽ, കോടികൾ ധൂർത്തടിച്ച ആഗോളഅയ്യപ്പ സംഗമം, അതിദാരിദ്ര നിർമ്മാജ്ജന പ്രഖ്യാപനം  എന്നിവയുടെ ചെലവ് വിവാദങ്ങൾ വരെ ഭരണത്തെ വിമർശനത്തിന്റെ കേന്ദ്രത്തിലാക്കി. 

ayyappa sangamam

ഇങ്ങനെ, 2016–2026 കാലഘട്ടം വികസന നേട്ടങ്ങളേക്കാൾ കൂടുതൽ ദുരന്തങ്ങൾ, തെറ്റായ തീരുമാനങ്ങൾ, അഴിമതിയാരോപണങ്ങൾ, ജനവിരോധം എന്നിവ ചേർന്ന ഒരു ഭാരമേറിയ ഭരണപൈതൃകമായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെട്ടു. 


അവസാനമായി ഉയർന്ന ശബരിമല സ്വർണ്ണമോഷണ വിവാദങ്ങൾ - മുൻ മന്ത്രിയും മുൻ എം.എൽ.എയും ഉൾപ്പെട്ടുവെന്ന ആരോപണങ്ങളോടെ സർക്കാരിന്റെ നൈതിക അടിത്തറയെ തന്നെ ഇളക്കിക്കളഞ്ഞു.


shabarimala gold

ഇനിയുള്ള കേരളത്തിനെ നന്നാക്കണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്. ഇനി വരുന്ന ഒരു മുഖ്യമന്ത്രിക്കോ മന്ത്രിസഭക്കോ കാര്യങ്ങൾ അത്ര എളുപ്പമാവണമെന്നില്ല. ഈ ഭരണം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോളുള്ളവർ ഒട്ടേറെ കുത്തിത്തിരുപ്പ് വാർത്തകൾ അണിയറയിൽ ഒരുക്കിയിട്ടുണ്ട്.


പെണ്ണുകേസുകൾ, പുനർജനിക്കേസുകൾ, കള്ളക്കേസുകൾ, പാട്ടു കേസുകൾ, സോഷ്യൽ മീഡിയ കേസുകൾ അങ്ങനെയങ്ങനെ അപ്രതീക്ഷിത അട്ടിമറികൾ പ്രതീക്ഷിക്കാം. കാരണം ഈ ഭരണമെങ്ങാനും നഷ്ടപ്പെട്ടാൽ കുറെ പേരുടെ ഉറക്കം നഷ്ടപ്പെടും, കുറെ പേരുടെ ജീവിതം കോഞ്ഞാട്ടയാകും, കുറെ പേര് അഴിയെണ്ണേണ്ടിവരും, കുറേപേർക്ക് സ്ഥലം മാറ്റങ്ങളും സസ്പെൻഷനുകളും നേരിടേണ്ടി വരും.


ആയതിനാൽ കേരളം ഇതുവരെ അനുഭവിക്കാത്ത കുറെ തലക്കെട്ടുകൾ, ഫ്ലാഷ് ന്യൂസുകൾ നമ്മൾ കാണേണ്ടിവരും. പ്രതിപക്ഷത്തുള്ളവർ ജാഗരൂകരായി കാര്യങ്ങൾ നോക്കി കാണേണ്ടിവരും. പെട്ടെന്നൊരു ഫ്ലാഷ് ന്യൂസ് കണ്ടാൽ അണികളും അടിപതറാതിരിക്കുവാൻ ശ്രദ്ധിക്കുക !

കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിത്വങ്ങളെ സ്ഥാനാർത്ഥികളാക്കുക, കിട്ടില്ലെന്ന്‌ ഉറപ്പുള്ള സീറ്റുകളിൽ പരമാവധി പൊതു സ്വാതന്ത്രന്മാരെ മത്സരിപ്പിച്ചുകൊണ്ട് കൊണ്ട് എന്ത് വിധേനയും ജയിപ്പിച്ചെടുക്കുവാൻ ശ്രമിക്കുക. 


സിപി ജോൺ പോലുള്ള നന്മയുള്ളവർക്ക് ഉറച്ച സീറ്റുകളിൽ ഒരെണ്ണം നൽകുക, പിഷാരടി പോലുള്ള അടിയുറച്ച നിലപാടുള്ളവർക്ക് തൃപ്പൂണിത്തുറയോ പാലക്കാടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജന്മനാടായ  ആലത്തൂരോ നൽകുക.


cp john

ചേലക്കരയിൽ കോൺഗ്രസ്സ് മനസ്സുള്ള ഐഎം വിജയനെപ്പോലെ ഒരാളെ കൊണ്ടുവരിക. പാർട്ടിക്കായി നിരന്തരം പോരാടുന്ന നടൻ ജോയ് മാത്യുവിനോടും ഒരു സീറ്റിൽ ജയിച്ചു കയറുവാൻ ആവശ്യപ്പെടുക. 

പാർട്ടിയോട് ആത്മാർത്ഥതയോടെ എഴുതുന്ന ഡോക്ടർ ലാലും, പാർട്ടിയുടെ പരിഭാഷാ വക്താവ് ജ്യോതി വിജയകുമാർ, പാർട്ടിക്ക് വേണ്ടി പടപൊരുതിയ നടൻ ജഗദീഷ്, സംവിധായകൻ വിഎം വിനു, ഐ എഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ എന്നിവരെപ്പോലുള്ളർ കൂടി പരിഗണിക്കപ്പെടട്ടെ എന്ന് അഭ്യർത്ഥിക്കുന്നു.

2026 ശോഭനമാവട്ടെ എന്ന് വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ

Advertisment