ദില്ലി: കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനായി പൊതു പരീക്ഷ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാര്‍ നീക്കം. പ്രവേശന പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ശുപാര്‍ശകൾക്കായി ഏഴംഗ സമിതിയെ സർക്കാര്‍ നിയോഗിച്ചു. തീരുമാനം നടപ്പിലായാല്‍ പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സർവകലാശാലകളില്‍ പ്രവേശനം നേടുന്ന രീതി അവസാനിക്കും.
.രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലേക്കും കംമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയിലൂടെ പ്രവേശനമെന്നതാണ് കേന്ദ്രസർക്കാര്‍ ഉദ്ദേശം. 2021 അധ്യയനം വര്‍ഷം മുതല്‍ ഈ രീതിയിലേക്ക് മാറാനാണ് നീക്കം.
പരീക്ഷ നടത്തിപ്പ് അടക്കമുള്ള ക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്നത് തീരുമാനിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് യുജിസി ചെയര്‍പേഴസണ്‍ പ്രൊഫസർ ഡിപി സിങ് വ്യക്തമാക്കി. .