കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ ആക്ടിവിറ്റിയുടെ ഭാഗമായി പാലാ അൽഫോൻസാ കോളജിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനികൾ അങ്കണവാടി കെട്ടിടം ചിത്രങ്ങൾ വരച്ച് നവീകരിച്ചു

ന്യൂസ് ബ്യൂറോ, പാലാ
Friday, January 15, 2021

പാലാ: കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ ആക്ടിവിറ്റിസിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളജിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനികൾ അന്ത്യാളം 43-ാം നമ്പർ അങ്കണവാടി കെട്ടിടം ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്ത് നവീകരിച്ചു.

പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവോടെയും ഉയർന്ന വിജയശതമാനവുമുള്ള കൊമേഴ്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് എച്ച്ഒഡി ഷീനാ ജോർജ് , വിദ്യാർത്ഥികളായ ഡോണാ ബേബി, അനഘ എസ്. എന്നിവർ നേതൃത്വം നൽകി.

 

×