കൊല്ലം: അഞ്ചാലുംമൂടിൽ മധ്യവയസ്‌കക്കു നേരെ നിരന്തരം പീഡനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയില്ലെന്ന് പരാതി. കുരീപ്പുഴ വക്കീല്‍മുക്ക് സ്വദേശിനിയാണ് ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇവരുടെ വീട്ടിലെ ഓട്ടങ്ങള്‍ക്ക് വിളിക്കുന്ന ഓട്ടോ ഡ്രൈവര്‍ സെപ്റ്റംബര്‍ രണ്ടിന് കുണ്ടറ നിന്നും പാചക വാതക സിലിന്‍ഡര്‍ എടുക്കാന്‍ പോയി മടങ്ങിവന്നപ്പോള്‍ വീടിനുള്ളില്‍ വച്ച് കയറിപിടിക്കുകയും അപമാനിക്കുകയും ചെയ്തു.
തുടർന്ന് ഇവര്‍ ബഹളം വയ്ക്കുന്നത് കണ്ട സഹോദരന്റെ സുഖമില്ലാത്ത മകള്‍ ഓടിവന്നു, ഈ കുട്ടിയെ കാണെ വീണ്ടും അപമാനിക്കുകയും ആയിരം രൂപ തരാം കുട്ടിയെ തരണം എന്നു പറഞ്ഞു. ഇതുസംബന്ധിച്ച് വീട്ടമ്മ അഞ്ചാലുംമൂട് പൊലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നു. വനിതാ സെല്ലില്‍ ഇരു കൂട്ടരെയും വിളിച്ച് മേലില്‍പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞുവിടുകയായിരുന്നു.
എന്നാല്‍ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മധ്യവയസ്‌കക്കു നേരെ വഴിയിൽ തടഞ്ഞ് നിർത്തു അപമാനിക്കുകയും വീടിനുമുട്ടുകയും കല്ലെറിയുകയും തുടങ്ങി നിരന്തരം ഉപദ്രവം നടത്തുന്നുവെന്നാണ് പരാതി. ഭീഷണി തുടരുന്നതിനെതിരെയാണ് ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.