സൂപ്പര്‍വൈസറി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസാകണമെന്ന വ്യവസ്ഥയുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 14, 2021

കുവൈറ്റ് സിറ്റി: സൂപ്പര്‍വൈസറി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസാകണമെന്ന വ്യവസ്ഥയുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം.

പ്രോജക്ട് എഞ്ചിനീയര്‍മാരുടെയും ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍മാരുടെ ഇംഗ്ലീഷ് പരിജ്ഞാനം വിലയിരുത്താനായി പരിശോധന നടത്താന്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഇസ്മയില്‍ അല്‍ ഫൈലകാവി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

പ്രോജക്ട് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പരീക്ഷ നടത്തുമെന്ന് അധികൃതരും സ്ഥിരീകരിച്ചു. ഈ വ്യവസ്ഥ മുമ്പുണ്ടായിരുന്നതാണെന്നും പരീക്ഷയില്‍ ഉത്തരം നല്‍കാത്ത അപേക്ഷകരെ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ പത്ത് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ പേഴ്‌സണല്‍ അഫയേഴ്‌സ് ഡയറക്ടറുടെ ഓഫീസിലെത്തണമെന്നും അധികൃതര്‍ പറഞ്ഞു.

×