ദമ്മാം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, കെ എൽ ഡി സി ചെയർമാനുമായ ടി പുരുഷോത്തമന്റെ വേർപാടിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
/sathyam/media/post_attachments/WXGEp8RT9hVL07cyIxgN.jpg)
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ഊർജ്ജ്വസ്വലനായ പ്രവർത്തകനായി പൊതു രംഗത്ത് എത്തിയ, ഒരു മികച്ച സംഘാടകനും, ഉജ്വലമായ പ്രസംഗകനുമായ അദ്ദേഹം, അടിയുറച്ച കമ്മ്യുണി സ്റ്റുകാരനായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. വയലാർ സാംസ്കാരിക സമിതി ഉൾപ്പടെ യുള്ള നിരവധി സംഘടനകളുടെ ഭാരവാഹി ആയിരുന്ന അദ്ദേഹം, ദീർഘകാലം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്നു.
അദ്ദേഹത്തിന്റെ മകനായ ജോഷി, സൗദി അറേബ്യയിലെ റിയാദിൽ ആണ് ജോലി ചെയ്യുന്നത്. അത് വഴി, സൗദിയുടെ പ്രവാസലോകവുമായും അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു. അദ്ദേഹ ത്തിന്റെ നിര്യാണത്തിലൂടെ സി.പി.ഐയ്ക്കും, ഇടതുപക്ഷ രാഷ്ട്രീയത്തിനും ശക്തനായ ഒരു പോരാളിയെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us