സാമൂഹിക പ്രവർത്തകൻ മാധവൻ പാടിയുടെ വിയോഗത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, March 5, 2021

കാസര്‍കോഡ്: സാമൂഹിക പ്രവർത്തകനും സിപിഎം പ്രവാസി സംഘടനാ നേതാവുമായ കാസർകോഡ് ചെർക്കള പാടി സ്വദേശി മാധവന്‍ നായരുടെ (മാധവന്‍ പാടി–62) വേർപാടിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി അനുശോചനം രേഖപ്പെടുത്തി.

എന്നും പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന വ്യക്തിയായിരുന്നു മാധവൻ പടിയെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പ്രവാസികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് പ്രവാസലോകത്തിന് തീരാനഷ്ടമാണെന്നും സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു.

ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അഡ്വ.ശങ്കർ നാരായണൻ, ഹബീബ് മുല്ലാളി, ആഷിഫ് ഹംസൂട്ടി, അൻഷീറ, ബിലാൽ മുഹ്‌സിൻ, ഫർസാന അബ്ദുൽ ജബ്ബാർ, മുൻന്തിർ കൽപകഞ്ചേരി എന്നിവരും അനുശോചനം രേഖപ്പെടുത്തി.

×