അഡ്വ. ജോസ് വിതയത്തിലിന്റെ വിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, April 17, 2021

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു.

സഭാപ്രവര്‍ത്തനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു ജോസ് വിതയത്തില്‍. സര്‍ക്കാരിന്റെ വിവിധ കമ്മീഷനുകളിലും ഫോറങ്ങളിലും അംഗമായി പൊതുസമൂഹത്തിനായും വിതയത്തില്‍ പ്രവര്‍ത്തന നിരതനായി.

ഉത്തരവാദിത്വങ്ങളും കടമകളും ആത്മാര്‍ത്ഥതയോടെ നിറവേറ്റുക മാത്രമല്ല മികച്ച സംഘടനാപാടവത്തിലൂടെ വിശ്വാസിസമൂഹത്തെ ഒരുമിച്ചു നിര്‍ത്തി മുന്നേറുവാനും അദ്ദേഹത്തിനായി.

ഉറച്ച നിലപാടുകളും ബോധ്യങ്ങളും നിലനിര്‍ത്തി ദീര്‍ഘവീഷണത്തോടെ സഭാസമൂഹത്തില്‍ പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കി. പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് സഭാപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു വിതയത്തില്‍.

നിസ്വാര്‍ത്ഥ സേവനത്തിന്റെ മകുടോദാഹരണമായ അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബമൊന്നാകെ പങ്കുചേരുന്നുവന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

×