/sathyam/media/post_attachments/6sxoJl0ZT82jlE5Ahu5f.jpg)
കോഴിക്കോട്: വെസ്റ്റ്ഹിൽ കാമ്പുറം കലാവേദി സ്ഥാപകയും ജെ.സി ഡാനിയൽ പുരസ്കാര ജേതാവുമായ ബീന ഉണ്ണിയുടെ നിര്യാണത്തിൽ വെസ്റ്റ്ഹിൽ പൗരാവലി അനുശോചിച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കലാ സാംസ്ക്കാരിക രംഗത്ത് സജീവസാന്നിധ്യമായ നൂറുകണക്കിന് കുട്ടികളെ നൃത്തകല അഭ്യസിപ്പിച്ച ബീന ഉണ്ണിയുടെ നിര്യാണം വെസ്റ്റ്ഹിൽ പ്രദേശത്തിൻറെ സാംസ്കാരിക മേഖലയിൽ തീരാനഷ്ടമാണെന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.
പി.പീതാംബരൻ അധ്യക്ഷത വഹിച്ചു. വെസ്റ്റ്ഹിൽ പൗരസമിതി പ്രസിഡൻറ് സുധീഷ് കേശവപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജെപി നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് ഷൈബു, കൃഷ്ണവേണി, ഷൈനു കെ, റീജ കൊയിലോത്ത്, സോയ അനീഷ്, ഹർഷൻ കാമ്പുറം, ടി കെ വിനോദ്, സുഗത കെ, ലിഞ്ചു, എന്നിവർ സംസാരിച്ചു.