കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മെച്ചപ്പെട്ട ചികിത്സയ്ക്കും പരിചരണത്തിനും റെയിൽവേ ഐസലേഷൻ / ക്വാരന്‍റീന്‍ കോച്ചുകൾ പ്രയോജനപ്പെടുത്തണം - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

വരും മാസങ്ങളിൽ കോവിഡ് വ്യാപന തോത് ക്രമാതീതമായി വർധിക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശങ്ക അറിയിച്ചിരിക്കുന്നു.

Advertisment

കൂടുതൽ കരുതലും ജാഗ്രതയും, പരിചരണവും ആവശ്യമാണെന്ന് നിരന്തരമായി ബോധവൽക്കരണം ആരോഗ്യ മേഖലയിലെ വിദഗ്ധരും സർക്കാരുകളുടെ അഭിപ്രായം ശരിവയ്ക്കുന്നു.

സമ്പർക്കത്തിലൂടെയും മറ്റും അടുത്ത ദിവസങ്ങളിലായി കേരളമാണ് മുൻപന്തിയിൽ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ തന്നെ മതിയായ ഐസുലേഷൻ/ ക്വാരന്‍റീന്‍ വാർഡുകളുടെ പോരായ്മ ചില ജില്ലകളിൽ അനുഭവപ്പെടുന്നു എന്നതാണ് വസ്തുത.

അങ്ങനത്തെ ഒരു സാഹചര്യം വന്നാൽ നേരിടുന്നതിന് ഇന്ത്യൻ റെയിൽവേ ദീർഘവീക്ഷണത്തോടെ വലിയൊരു മുന്നൊരുക്കം തന്നെ നടത്തിയത് സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഒരു കോച്ചിൽ 16 കിടക്കകൾ പ്രകാരം 5000 കോച്ചുകളാണ് (80000 കിടക്കകൾ) രൂപാന്തരപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ പശ്ചിമ റെയിൽവേ ആറ് കോടിയോളം ചിലവഴിച്ച് 900 സൂപ്പർ കോച്ചുകളും, മധ്യ റെയിൽവേ 482 കോച്ചുകളും ആണ് ഇത്തരത്തിൽ വാർഡുകൾ ആക്കിമാറ്റിയത്.

ഇതിൽ നാമമാത്രമായ കോച്ചുകൾ ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ മറ്റൊരു സംസ്ഥാനവും ഉപയോഗപ്പെടുത്തിയിട്ടില്ല. ഇത്തരം കോച്ചുകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന് അനുകൂല നിരവധി ഘടകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും പ്രയോജനപ്പെടുത്തിയിട്ടില്ല.

വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ ആളുകൾ വന്നപ്പോൾ അവരെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കാതെ ക്വാറന്റെൻ ചെയ്യുന്നതിന് വിമാന താവളത്തിനടുത്ത് റെയിൽവെയുടെ ഈ സൗകര്യം പ്രയോജനപെടുത്തിയിരുന്നുമെങ്കിൽ കേരളത്തിൽ ഇത്രയധികം വ്യാപനം ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത ബന്ധപ്പെട്ടവർ മനസ്സിലാക്കി ഇപ്പോഴെങ്കിലും റെയിൽവെയുടെ സൗകര്യം പ്രയോജനപ്പെടുത്തുവാൻ തയ്യാറാകണം.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ അടുത്തും മിക്കവാറും എല്ലാ ജില്ലാ ആസ്ഥാനങ്ങളുടെ അടുത്തും ഇത്തരം കോച്ചുകൾ വിനിയോഗിച്ചാൽ നിലവിലെ സ്വകാര്യ സർക്കാർ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും കോവിഡ് പ്രോട്ടോകോൾ ഫലപ്രദമായി നടപ്പാക്കാനും സാധിക്കും.

ഈ സംവിധാനം ഭൂരിപക്ഷം സംസ്ഥാനങ്ങളും വിനിയോഗിക്കാത്തതു മൂലം വീണ്ടും പണം ചിലവഴിച്ച് ഈ കോച്ചുകൾ പഴയ സ്ഥിതിയിലേക്ക് മാറ്റുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണ്.

അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ ഇത്തരം കോച്ചുകൾ നൽകാൻ റെയിൽവേ സന്നദ്ധമാണെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ താല്പര്യം കാണിച്ചിട്ടില്ല.

ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ഐസലേഷൻ കോച്ചുകൾ ചെറിയൊരു മാറ്റം വരുത്തിയാൽ സഞ്ചരിക്കുന്ന ആശുപത്രികളാക്കി മാറ്റാൻ സാധിക്കും അത് ഇന്നത്തെ ആശുപത്രിയിലെ തിരക്കും അമിത ചിലവുകളും കുറയ്ക്കാനും ഉപകരിക്കും.

സർക്കാരിനും. കര-നാവിക-വ്യോമ-റെയിൽവേ, മറ്റു കേന്ദ്ര ഏജൻസികളുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരുടെയും ഇതുവഴി പ്രയോജനപ്പെടുത്താൻ കഴിയും രോഗികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ഗുണകരമായ സംവിധാനം പ്രയോജനപ്പെടുത്തി കോവിഡ ഭീതിയിൽ കഴിയുന്ന ജനതയ്ക്ക് ആശ്വാസം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ എം.പി അൻവർ, പി.ഐ അജയൻ, കേരള ഘടകം എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

കോവിഡ് കാലം പത്ത് മാസത്തേക്ക് കടന്നിരിക്കെ കോവിഡ് പ്രതിരോധിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകളും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കളും തയ്യാറാക്കുന്ന സൗകര്യങ്ങളും വിനിയോഗിക്കുന്ന ഫണ്ടും ജനങ്ങൾക്ക് ആവശ്യകരമായും പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ഓഡിറ്റിംഗ് നടത്തുവാൻ അധികാരികൾ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

മാത്രമല്ല, സമൂഹത്തിലെ ഏതെല്ലാം വിഭാഗത്തിലെ ജനങ്ങൾക്കാണ് കൂടുതൽ കഷ്ടതയും ദുരിതവും ഉണ്ടായതെന്നും പരിശോധിക്കുകയും അവരെ സഹായിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്.

shavaliar ce chakkunni
Advertisment