രവി ശാസ്ത്രിയ്ക്ക് അഭിനന്ദനവുമായി മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍

സ്പോര്‍ട്സ് ഡസ്ക്
Saturday, August 17, 2019

വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട രവി ശാസ്ത്രിയെ അഭിനന്ദിച്ച്‌ മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍.

ഇന്ത്യന്‍ പരിശീലകരെ നിയമിക്കാനുള്ള സമിതി രവി ശാസ്ത്രിയെ നിയമിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ പരിശീലകനാണ് മൈക്ക് ഹെസ്സണ്‍.

കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. കപില്‍ ദേവിനെ കൂടാതെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, മുന്‍ വനിതാ ക്രിക്കറ്റ് ടീം താരം രംഗസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ പരിശീലകനെ നിയമിച്ചത്.

ഇന്ത്യന്‍ പരിശീലകനായി രവി ശാസ്ത്രി നിയമിക്കപെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് മൈക്ക് ഹെസ്സണ്‍ അഭിനന്ദനം അറിയിച്ചത്.

×