അബഹ: ബിജെപി യിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് അധപതിച്ചിരിക്കുന്നു എന്ന് ഇന്ത്യൻസോഷ്യൽ ഫോറം അബഹ ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകർ എന്നും ബിജെപിയെ പ്രതിരോധിക്കാൻ ഞങ്ങളുണ്ട് എന്നൊക്കെ പതിറ്റാണ്ടുകളായി ന്യൂനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്, തങ്ങളുടെ നേതൃത്വത്തെ പോലും ബിജെപിയുടെ അപകടം ബോധിപ്പിക്കാൻ കഴിയാത്ത തരത്തിൽ പ്രയാസത്തിലാണ്.
/sathyam/media/post_attachments/AMTqo5H04MAFbFEszVMB.jpg)
കോൺഗ്രസ് ദേശീയ വക്താവും ചലച്ചിത്ര നടിയുമായ കുശ്ബു വിൻ്റെ കഴിഞ്ഞ ദിവസത്തെ ബിജെപി യിലേക്കുള്ള ചാഞ്ചാട്ടം അതാണ് സൂചിപ്പിക്കുന്നത്. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിൽ 5 മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വാർത്ത വന്ന ഉടനെയാണ് കുശ്ബു ബിജെപി അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത പുറത്ത് വന്നത്. കർണാടകയിലെ നിരവധി കോൺഗ്രസ് MLA മാർ ബിജെപി യിലേക്ക് ചേക്കേറിയതും കർണാടക കോൺഗ്രസിലെ കാവിവൽക്കരണതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അവസാന ബസ് എന്നൊക്കെ പറഞ്ഞു കോൺഗ്രസിനുവേണ്ടി വോട്ടു പിടിക്കാൻ ഇറങ്ങിയ കെ എം ഷാജി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന കാമ്പയിനുകൾ ശ്രദ്ധേയമാണ്. കോൺഗ്രസിൻറെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തിരിച്ചറിഞ്ഞു യഥാർത്ഥ ബിജെപി വിരുദ്ധ ചേരി രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദളിത് മുസ്ലിം ന്യൂനപക്ഷങ്ങൾ ഒന്നിച്ചുള്ള ഒരു മൂന്നാം മുന്നണി ഉണ്ടാവുന്നതിനെ ബിജെപിയും കോൺഗ്രസ്സും ഭയപ്പെടുന്നുണ്ട് എന്ന് യോഗം വിലയിരുത്തി.
അബഹ ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് റാഫി പട്ടർപാലം അധ്യക്ഷത വഹിച്ചു. അബൂബക്കർ നീലഗിരി, അബ്ദുറഹ്മാൻ പയ്യനങ്ങാടി, നൗഫൽ വെട്ടത്തൂർ, മുസ്തഫ കൊപ്പം എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us