/sathyam/media/post_attachments/tKkQLYHVN0YJ0aGhDolY.jpg)
ചാത്തന്നൂർ: കല്ലുവാതുക്കലിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിലും ട്രാഫിക് സിഗ്നൽ വിളക്ക് ദിശമാറിയത് പരിഹരിക്കാൻ വൈകുന്നതിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി പന്തം തെളിച്ചു കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി ഡൻ നിതിൻ കല്ലുവാതുക്കൽ
അധ്യക്ഷതയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വിഷ്ണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഹരിഷ് പൂവത്തൂർ, രജനി രാജൻ, കെഎസ് യു മണ്ഡലം പ്രസിഡന്റ് വിവേക് വിനോദ്, പാറയിൽ മധു മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.