ജോസ് കെ മാണിയുടേത് പശ്ചാത്താപയാത്ര - കോൺഗ്രസ്

New Update

publive-image

മീനച്ചിൽ: പാലായിലെ ജനങ്ങളോട് തൻ്റെ പ്രവർത്തന വഞ്ചനയിൽ പശ്ചാത്തപിച്ചുകൊണ്ട് നടത്തുന്ന പദയാത്രയാണ് ജോസ് കെ മാണിയുടേതെന്ന് കോണ്‍ഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

Advertisment

വിജയിപ്പിച്ചുവിട്ട മുന്നണിയെയും, ജനങ്ങളെയും വഞ്ചിച്ചുകൊണ്ട് അധികാരത്തിന് പുറകേപോയ വ്യക്തിയാണ് ജോസ് കെ മാണിയെന്നും തൻ്റെ പിതാവായ കെ എം മാണിയെ മനസികമായും ശാരീരികമായും ആക്രമിച്ച മുന്നണിയോടൊപ്പം ചേർന്ന് അധാർമിക നടപടിയിൽ നടത്തുന്ന യാത്ര പാലായിലെ ജനങ്ങൾ തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ചെറിയാൻ കൊക്കോപുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രേംജിത്ത് ഏർത്തയിൽ, ഷോജി ഗോപി ജോഷി നെല്ലിക്കുന്നേൽ, ശ്യാം നടുവിലേടത്ത്, പ്രദീപ് ചീരംകാവിൽ, ഗോപൻ ഇല്ലിക്കതൊട്ടിയിൽ, പ്രഭാകരൻ പനംതോട്ടം, അജി കാരാമയിൽ, സുരേഷ് പാലക്കൻ, മനാജ് മാനാന്തടം, രാധാ ബിജു, ബിജു കുന്നത്തേട്ട്, പ്രിൻസ് ഓടക്കൽ, ബിനു കൊല്ലംപറമ്പിൽ, ജോയി ഈറ്റത്തോട്ട്, രാജഗോപാൽ മണപ്പള്ളി, ജേക്കബ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

pala news
Advertisment