ഒഴുകൂർ കളത്തിപ്പറമ്പിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക്

New Update

publive-image

മൊറയൂർ: ഒഴുകൂർ കളത്തിപ്പറമ്പിൽ നിന്നും കെസി സലീം, കെസി ആദിൽ എന്നിവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അംഗത്വം മുൻ ടൂറിസം വകുപ്പ് മന്ത്രി എപി അനിൽ കുമാർ എംഎൽഎ യുടെ അടുത്തു നിന്നും നേരിട്ട് ഏറ്റുവാങ്ങി.

Advertisment

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, അരങ്ങൻ മുഹമ്മദ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെകെ മുഹമ്മദ് റാഫി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപി സുലൈമാൻ, അബ്ദുറസാഖ് മുക്കൻ എന്നിവർ അംഗത്വ വിതരണ ചടങ്ങിൽ സംബന്ധിച്ചു.

publive-image

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കുവാൻ ദേശീയ കാഴ്ചപ്പാടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് കെസി സലീമും, കെസി ആദിലും പ്രസ്താവിച്ചു.

indian national congress malappuram news
Advertisment