കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ഷോപ്പിംഗ്; പുതിയ സംവിധാനവുമായി കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കര്‍ഫ്യൂ കാലയളവില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ഷോപ്പിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തി സാമൂഹ്യകാര്യ മന്ത്രാലയം.

വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുത്തിയുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ അപ്പോയിന്റ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി അവസാനത്തെ ഓട്ടോമാറ്റിക് റിസര്‍വേഷന് ശേഷം പുതിയ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ 48 മണിക്കൂര്‍ വേണ്ടിവരും.

അപ്പോയിന്റ്‌മെന്റുകള്‍ക്ക് കൃത്യമായി ബുക്കിംഗ് നടത്തേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചില കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ വന്‍ തിരക്ക് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

×