Advertisment

കൊപ്പെല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

New Update

publive-image

Advertisment

കൊപ്പെല്‍(ഡാളസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് മലയാളി ഐ.ടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും മത്സരിക്കുന്നു. മുഖ്യധാരാ അമേരിക്കരടക്കമുളള കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് "പൊതു പ്രവര്‍ത്തനം സമര്‍പ്പിത ജീവിതം തന്നെ "എന്നു വിശ്വസിക്കുന്ന ബിജു മാത്യു വീണ്ടും ജനവിധി തേടുന്നത്. മെയ് ഒന്നി നാണ് ഇലക്ഷനെങ്കിലും ഏര്‍ലി വോട്ടിംഗ് ഏപ്രില്‍19 മുതല്‍ 27 വരെയാണ്.

2018 ജൂണിൽ നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ജൂണിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലായളിയായിരുന്നു ബിജു മാത്യു.

41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ പതിനാല്‌ വര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു.

publive-image

അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബിജു മാത്യു പൊതു പ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്ക ലാണെന്ന് വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അടിയുറച്ച ധാര്‍മ്മികതയും അര്‍പ്പണബോ ധവും ആവശ്യമുളള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.

പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ ത്തനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തല്‍. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തിനും, മുതിര്‍ന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്‌ധേയമായ സംഭാവന നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് കഴിയുക. അതുകൊണ്ട് തന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊജസ്വലമായ കൊപ്പേല്‍ എന്നതാണ് ബിജുവിന്റെ മുദ്രാ വാക്യം.

മാസച്യൂസെറ്റ്‌സിലെ ബോസ്റ്റണില്‍ നിന്നും ഡാളസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനാല്‌ വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. ഇവിടെത്തിയ കാലം മുതല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേ ഷന്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടുവര്‍ഷവും പാര്‍ക്‌സ് ആന്‍ഡി റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയു ണ്ടായി.

കോപ്പേല്‍ ലീഡര്‍ഷിപ്പ് സംവിധാനത്തില്‍ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവന്മാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്റെ ഉളളറകള്‍ മനസിലാ ക്കുകയും ചെയ്തു. കൊപ്പേല്‍ സിറ്റിസണ്‍സ് പോലിസ് അക്കാഡമി ബിരുദധാരിയായ ബിജു അക്കാഡമിയുടെ ആലുംനൈ ഗ്രൂപ്പായ സി.പി.എ.സി അംഗമാണ്. കോപ്പേല്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ സി.ഒ.പിയില്‍ (സിറ്റിസണ്‍സ് ഓണ്‍ പട്രോള്‍) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് ക ഴിഞ്ഞു.

publive-image

ഇതിനു പുറമെ സാമൂഹ്യരംഗത്തും ബിജു മാത്യു സജീവം. കൊപ്പേല്‍ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പി.ടി.ഒയിലും പ്രവര്‍ത്തിക്കുന്നു. സിറ്റിയിലെ ഡാഡ്‌സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്‌കൂള്‍ വെനസ്‌ഡേ എന്ന സംഘടനയിലും സജീവമാണ്.

ബോസ്റ്റണിലെ സഫോക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്. ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. സ്‌പോര്‍ട്‌സ്മാന്‍ കൂടി യായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.

മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് തന്നെ വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ബിജു മാത്യു അഭ്യ ര്‍ത്ഥിക്കുന്നു.

ഭാര്യ ഷിജി ഫിസിഷ്യന്‍ അസിസ്റ്റന്റാണ്. മൂന്ന് ആണ്‍മക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു

us news
Advertisment