/sathyam/media/post_attachments/pxPYgwnUzNJoLzhBXWox.jpg)
പാലാ: നഗരസഭാ മേഖലയിലെ കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നഗരസഭാ കോർ ടീം കമ്മിറ്റി യോഗം ചേരുകയും വാർ റൂം തുറക്കുകയും ചെയ്തു.
നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യo, റവന്യൂ, പോലീസ് വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് ചികിത്സയിൽ നിസ്തുല സേവനം അർപ്പിക്കുന്ന ആരോഗ്യ പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. നഴ്സിംഗ് ദിനമായ ഇന്ന് രോഗികളെ പരിചരിക്കുന്ന നഴ്സ്മാർക്ക് യോഗം ആശംസകൾ നേർന്നു.
രോഗികൾക്ക് ആശുപത്രിയിലേക്ക് പോകുന്നതിന് വാഹന സൗകര്യം, നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മെൻ്റ് സെൻ്റെറിൽ പ്രാഥമിക ചികിത്സാ സൗകര്യം ലഭ്യമാക്കൽ, മരുന്നുവിതരണം, വാക്സിനേഷൻ ക്രമീകരണം എന്നിവയും ബോധവൽക്കരണവും ഫലപ്രദമായി നടപ്പാക്കുന്നതായി യോഗം വിലയിരുത്തി.
രോഗനിർണ്ണയ കിറ്റുകളുടെ ലഭ്യതക്കുറവ് ആരോഗ്യ വകുപ്പിനെ അറിയിച്ചതായി ചെയർമാൻ യോഗത്തിൽ അറിയിച്ചു.
രോഗലക്ഷണമുള്ളവരുടെ ഓക്സിജൻ ലവൽ പ രിശോധിക്കുവാൻ വാർഡുകളിലെ ആശാ വർക്കർമാർക്ക് പൾസ് ഓക്സി മീറ്ററുകൾ ലഭ്യമാക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുവാൻ യോഗം തീരുമാനിച്ചു. വാർഡുതല സമിതികളും യോഗം ചേരും.
യോഗത്തിൽ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, നോഡൽ ഓഫീസർ സി.എൻ.ബിന്ദു, പി.വി.സലിം, എം.ആർ.മുകുന്ദൻ, വിനോദ് ചന്ദ്രൻ, പി.ജി.വിശ്വൻ, എ.ടി.ഷാജി, സി.എം.അരുൺ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us