ഡയറ്റില്‍ ഉള്‍പ്പെടുത്താം മുരിങ്ങയില

New Update

publive-image

വീടുകളിലെല്ലാം തന്നെ സുലഭമായ ഒന്നാണ് മുരിങ്ങയില. എന്നാല്‍ പലരും ഇക്കാലത്ത് മുരിങ്ങയിലെ അവഗണിക്കാറുണ്ട്. സത്യത്തില്‍ മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആരും വേണ്ടെന്നു വെയ്ക്കില്ല. രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ ഫൈറ്റോന്യൂട്രിയന്റ് ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisment

അയണ്‍ ഘടകവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പോലെയുള്ള രോഗാവസ്ഥകള്‍ക്കും ഇത് ഉത്തമ പരിഹാരമാണ്. മുരിങ്ങയില തോരന്‍ വെച്ചോ അല്ലെങ്കില്‍ പരിപ്പിനൊപ്പം ചാറുകറിയായി വെച്ചോ അതുമല്ലെങ്കില്‍ സാലഡില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും ചെറുപ്പം മുതല്‍ക്കേ മുരിങ്ങയിലക്കറികള്‍ കൊടുക്കുന്നത് അവരുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും മുരിങ്ങയില സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും മുരിങ്ങയില നല്ലതാണ്. ഷുഗര്‍ ലെവല്‍ കൂടുതലുള്ളവര്‍ക്ക് അതുകൊണ്ടുതന്നെ മുരിങ്ങയില കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാണ് മുരിങ്ങയില.

Health health tios coriander leaves
Advertisment