കൊറോണ: ഇന്ത്യയുടെ രണ്ടാം വിമാനം ചൈനയിലേക്ക്; ഒന്നും 'മിണ്ടാതെ' പാക്കിസ്ഥാന്‍

New Update

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഇന്നു രാവിലെ ആദ്യ വിമാനത്തില്‍ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. ചൈനയില്‍നിന്നു സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം. അതേസമയം, വിഷയത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടും ചര്‍ച്ചയാവുകയാണ്. പാക്ക് പൗരന്മാരെ തിരികെയെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടേറെ പാക്ക് വിദ്യാര്‍ഥികള്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ നാലോളം വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും ഇതുവരെ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടി പാക്ക് ഭരണകൂടം സ്വീകരിച്ചിട്ടില്ല.

corona virus wuhan pak students india
Advertisment