കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ ;  പൊതു ഭക്ഷണശാലകളിൽ ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ ഭക്ഷണം കഴിക്കാനോ കൂട്ടം ചേരാനോ സാധിക്കില്ല

New Update

ദോഹ : കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതു ഭക്ഷണശാലകളിൽ ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ ഭക്ഷണം കഴിക്കാനോ കൂട്ടം ചേരാനോ സാധിക്കില്ല.

Advertisment

publive-image

രാജ്യത്തെ റെസ്റ്റോറന്റ്, കഫേ തുടങ്ങിയ പൊതു ഇടങ്ങളിലാണ് മാർച്ച് 16 മുതൽ നിയന്ത്രണം കൊണ്ടു വരുന്നത്. വാണിജ്യ വ്യാവസായിക മന്ത്രാലയയം അറിയിച്ചതാണ് . എന്നാൽ ഹോം ഡെലിവറി, ടേക് എവേ സൗകര്യങ്ങൾക്ക് നിയന്ത്രണം തടസമാവില്ല.

കൂടുതൽ പേർ കൂട്ടം കൂടി ഇരിക്കുന്നതിനും പരസ്പര സമ്പർക്കത്തിലൂടെ രോഗ പടരാനുമുള്ള സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

corona viruse qatar latest corona issues covid 19 qatar
Advertisment