കൊറോണ: കുവൈറ്റിലെ കത്തോലിക്ക ദേവാലയങ്ങള്‍ അടച്ചു; ദേവാലയങ്ങളിലെ മുഴുവന്‍ ശുശ്രൂഷകളും നിര്‍ത്തിവച്ചു

ഗള്‍ഫ് ഡസ്ക്
Friday, February 28, 2020

കുവൈറ്റ് : രാജ്യത്ത് വിവിധ മേഖലകളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ കത്തോലിക്ക ദേവാലയങ്ങളിലും മാർച്ച് ഒന്നു മുതൽ 14 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി വികാരി ജനറല്‍ അറിയിച്ചു.ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനകള്‍, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് ഉണ്ടായിരിക്കുന്നതല്ല.


വിശ്വാസികള്‍ ടിവി ചാനലുകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍കാണാനും വലിയ നോമ്പുകാലത്തെ കുരിശിന്‍റെ വഴി പ്രാര്‍ത്ഥനകള്‍ അവരവര്‍ സ്വന്തം ഭവനത്തിൽ തന്നെ നടത്തിയാൽ മതിയെന്നാണ് നിർദേശം.

മാർച്ച് 14 ന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം സർക്കാരുമായി ആരോഗ്യമന്ത്രാലയം ചർച്ച നടത്തി സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും എന്ന് മുതൽ സാധാരണനിലയിൽ പ്രവർത്തിക്കുമെന്ന് പിന്നീട് അറിയിക്കുന്നതാണ്.

ജനങ്ങൾ ഒന്നിച്ചു കൂടുന്നത് കൊറോണ വൈറസ് പടരുന്നത്.ഇത് തടയാനാണ് തീരുമാനം .നിലവിലെ സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ പൊതുപരിപാടികളും സംഘടനകളും കൂട്ടായ്മകളും മാറ്റിവച്ചിരിക്കുകയാണ്.

×