കൊറോണ വൈറസ്: ചൈനയിലെ എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടയ്ക്കുന്നു.

New Update

ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വളരെ യധികം ജാഗ്രതയോടെയും പ്രമുഖ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശത്തെയും അടിസ്ഥാ നമാക്കി ഫെബ്രുവരി 9 വരെ ചൈനയിലെ പ്രധാന കോര്‍പ്പറേറ്റ് ഓഫീസുകള്‍, സ്റ്റോറുകള്‍, കോണ്‍ടാക്റ്റ് സെന്‍ററുകള്‍ എന്നിവ അടയ്ക്കുകയാണെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. എത്രയും വേഗം സ്റ്റോറുകള്‍ വീണ്ടും തുറക്കാന്‍ കഴിയുമെന്നാണ് പ്രത്യാശ യെന്നും അവര്‍ പറഞ്ഞു.

Advertisment

publive-image

വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഈ ആഴ്ച ആദ്യം ആപ്പിള്‍ ചൈനയിലെ മൂന്ന് സ്റ്റോറുകള്‍ അടച്ചിരുന്നു.മുന്‍കരുതല്‍ നടപടിയായി സ്റ്റോര്‍ഫ്രണ്ട് താല്‍ക്കാലികമായി അടയ്ക്കുന്നതിന് സ്റ്റാര്‍ബക്സ് കോര്‍പ്പറേഷനും മക്ഡൊണാള്‍ ഡ്സ് കോര്‍പ്പറേഷനും ഉള്‍പ്പടെ വിദേശ ബിസിനസ്സുകളും അടച്ചു.

അതേസമയം, മറ്റു പല കമ്പനികളും ചൈനയിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും, ഫെബ്രുവരി ആദ്യ വാരം വരെ അനിവാര്യമല്ലാത്ത ബിസിനസ്സ് യാത്രകള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ബിസിനസുകള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചാന്ദ്ര പുതുവത്സര അവധി അവസാനിച്ചതിനുശേഷം സാധാരണ ഗതിയിലാകേണ്ടതാണ്.

സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കും വിതരണ ശൃംഖലയ്ക്കും നിര്‍മ്മാണത്തിനും ആപ്പിള്‍ ചൈനയെയാണ് വളരെയധികം ആശ്രയിക്കുന്നത്. എബി ഇന്‍ബെവ്, ജനറല്‍ മോട്ടോഴ്സ് എന്നിവ നടത്തുന്ന പ്ലാന്‍റുകള്‍ ഉള്‍പ്പടെ ഹുബെ പ്രവിശ്യയിലെ പല ഫാക്ടറികളും വൈറസ് മൂലം ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

വുഹാനിലെ വിതരണക്കാരില്‍ നിന്നുള്ള ഉല്‍പാദന നഷ്ടം പരിഹരിക്കുന്നതിനായി കമ്പനി ലഘൂകരണ പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. വൈറസ് പടര്‍ന്നുപിടിച്ച നഗരം നിരവധി ആപ്പിള്‍ വിതരണക്കാരുടെ വീടുകളാണ്.

Advertisment