കൊറോണ വൈറസ്‌ വകഭേദം: ബഹ്റൈനില്‍ സ്‌കൂളുകളും, ഭക്ഷണശാലകളും മൂന്ന് ആഴ്ചത്തേയ്ക്ക് അടച്ചു.

New Update

മനാമ: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളും, കഫേയും, റസ്റ്റോറന്റുകളും മൂന്ന് ആഴ്ചത്തേ യ്ക്ക് അടച്ചിടാന്‍ ബഹ്റൈന്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതലാണ് തീരുമാനം നടപ്പിലാക്കുന്നത്. എന്നാല്‍ കണ്ടെത്തിയ വൈറസ് ഏത് വിഭാഗത്തില്‍പ്പെടുന്നതാണെന്ന് മന്ത്രാലയം വെക്തമാക്കിയിട്ടില്ല.

Advertisment

publive-image.

രാജ്യത്ത് ഇന്ന് 459 പുതിയ കോവിഡ്19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ്19 ബാധിതരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തോട് അടുത്തു. ഇതുവരെ 370 കോവിഡ്19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫൈസര്‍, ചൈനീസ് ഫാര്‍മയായ സിനോഫാമിന്റെ വാക്സിന്‍ എന്നിവയാണ് ബഹ്റൈനില്‍ ഇപ്പോള്‍ വാക്സിനേഷന്‍ പരിപാടിയില്‍ ഉപയോഗിക്കുന്നത്. ഇവ സൗജന്യമായിട്ടാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഈ മാസം 25ന് ബഹ്റൈന്‍ അസ്ട്ര സെനേക്ക വാക്സിനും ഉപയോഗാനുമതി നല്‍കിയിരുന്നു.

Advertisment