കൊറോണ മുന്നറിയിപ്പ് : ഖത്തീഫിലേക്ക് താത്കാലികമായി യാത്രാവിലക്ക് ഏര്‍പെടുത്തി.

New Update

ദമ്മാം : സൗദിയിൽ കൊറോണ ബാധിച്ചവരിൽ പതിനൊന്നുപേരും ഖത്തീഫിൽ താമസിക്കുന്ന സ്വദേശികൾക്കാണ് . ഇതിന്റെ അടിസ്ഥാനത്തിൽ ഖത്തീഫിലേക്കുള്ള എല്ലാ വഴികളും താത്കാലി കമായി അടച്ചിട്ടിരിക്കുകയാണ് . സൗദി ആഭ്യന്തരവകുപ്പിന്റെ അറിയിപ്പിനെ തുടർന്നാണ് ഈ നീക്കം.

Advertisment

publive-image

തെക്ക് ഭാഗം സൈഹാത് മുതൽ വടക്കു ഭാഗം സഫവാ വരെയുള്ള ഭാഗങ്ങളിലേക് കടക്കുന്നതിനും അവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്  എന്നാൽ ജനങ്ങൾ പരിഭ്രാന്തിയാകേണ്ടതില്ലെന്നും ശ്രദ്ധയോടെയും കൂടുതൽ മുൻകരുതലുകളോടെ നില കൊള്ളണമെന്നും അറിയിച്ചു.

അവിടെയുള്ള താമസക്കാർ പുറത്താണെങ്കിൽ വീടുകളിലേക്കു മടങ്ങി വരുന്നതിനു തടസ്സമു ണ്ടാകില്ലെന്നും മന്ത്രാലയ വക്താവ് അറിയിച്ചു ഇന്ന് മുതൽ ഖത്തീഫ് ഭാഗത്തുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.  കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതിൽ വിദേശയാത്ര ചെയ്തവരും അവരോ ടൊപ്പം സമ്പർക്കമുള്ളവർക്കുമാണ്. ഇതുവരെ സൗദിയില്‍ പതിനൊന്ന് പേര്‍ക്കാണ്  കൊറോണ വൈറസ്‌ ബാധ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്

Advertisment