കുടിവെള്ള വിതിരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മൂടിയില്ല; നഗരസഭക്കെതിരെ സിപിഎം വാർഡ് കൗൺസലറുടെ പ്രതിഷേധം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കുടിവെള്ള വിതിരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മൂടിയില്ല നഗരസഭക്കെതിരെ സിപിഎം വാർഡ് കൗൺസലറുടെ പ്രതിഷേധം. പാലക്കാട് നഗരസഭ 25 - ആം വാർഡ് കൗൺസിലർ കുമാരിയാണ് നഗരസഭക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

കുടിവെളള വിതരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മുടാത്തതിൽ പ്രതിഷേധിച്ചായിരുന്നു കൗൺസിലർ കുമാരിയുടെ ഒറ്റയാൾ പ്രതിഷേധം. ചാലുകൾ മൂടാത്തതുമൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നതെന്നും കുമാരി പറഞ്ഞു.

നഗരസഭയുടെ അഭിമാന പദ്ധതിയായ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ജലവിതരണ പൈപ്പ് സ്ഥാപനത്തിനായി ചാലുകീറിയത്. ഏറെ ജനത്തിരക്കും വാഹന തിരക്കുമുള്ള ചിറ്റൂർ റോഡിലും ലക്ഷ്മി ഹോസ്പിറ്റൽ പരിസരം, പ്രതിഭ നഗർ എന്നിവടങ്ങളിലെ ചാലുകളാണ് അപകടക്കെണിയാവുന്നത്.

palakkad news
Advertisment