Advertisment

കാഴ്ചാവൈകല്യമുള്ള മകനുവേണ്ടി കണ്ണട നിർമിച്ച് തുടക്കം കുറിച്ച കുടുബം; ഇന്ന് നൂറോളം ആളുകളുടെ കാഴ്ചാപ്രശ്നങ്ങൾക്കാണ് പരിഹാരമാവുന്നത്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മക്കളോടുള്ള സ്നേഹം മാതാപിതാക്കളെ മാന്ത്രികരും കവിയും കലാകാരനും മറ്റുചിലപ്പോൾ ഗവേഷകരുമടക്കം അങ്ങനെ പലരുമാക്കാറുണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ സ്പെയ്നിയിലെ ബാഴ്‌സലോണയിലുള്ള ഒരു കുടുംബം.

മകന്റെ കാഴ്ചാപരിമിതി പരിഹരിക്കാൻ സ്വന്തമായി ഒരു കണ്ണട നിർമിച്ചിരിക്കുകയാണ്.

ബിയൽ എന്ന മകന് വേണ്ടിയാണ് ഈ മാതാപിതാക്കൾ കണ്ണട തയാറാക്കിയത്. ബിയലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കുഞ്ഞിന്റെ കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. നന്നായി നടക്കാൻ പഠിച്ചതിന് ശേഷവും ബിയൽ ഇടയ്ക്കിടെ തട്ടിവീഴുന്നത് സ്ഥിരമായിരുന്നു. ഇതോടെ കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് കുഞ്ഞിന് കാഴ്ചാവൈകല്യമുള്ള വിവരം ഈ മാതാപിതാക്കൾ അറിഞ്ഞത്.

പടികൾ കയറുമ്പോഴും വായിക്കുമ്പോഴും ഇടയ്ക്കിടെ ബിയലിന് ഈ തടസം ഉണ്ടാകും. എന്നാൽ സർജറിയിലൂടെ മകന്റെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകന് വേണ്ടി പുതിയൊരു കണ്ണട നിർമിക്കാൻ ഈ മാതാപിതാക്കൾ തീരുമാനിച്ചത്.

സുഹൃത്തുക്കളുടെയും ഡോക്ടറുമാരുടെയും സഹായത്തോടെയാണ് ബിയലിന്റെ പിതാവ് ജെയിം പ്യൂഗ് കണ്ണട നിർമിച്ചത്. തങ്ങളുടെ സമ്പാദ്യം കൊണ്ടുമാത്രം ഇത് പരിഹരിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ നിരവധി സന്നദ്ധ സംഘടനകളുടെയും സഹായം ഈ കുടുംബം തേടി.

അങ്ങനെ ത്രിഡി ഇഫക്ടുള്ള ഒരു ഡിജിറ്റൽ ഡിവൈസ് മകനായി ഇവർ തയാറാക്കി. ഇത് വിജയം കണ്ടതോടെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികൾക്കായി കണ്ണടകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഇന്ന് ഈ കുടുംബം.

life style
Advertisment