ദമ്പതിമാര്‍ മാത്രം അറിയാന്‍ : 10 കല്പനകള്‍

ഹെല്‍ത്ത് ഡസ്ക്
Wednesday, February 21, 2018

ദാമ്പത്യത്തെ പലരും അത്ര ഗൌരവപൂര്‍വമല്ല സമീപിക്കുന്നത് എന്നാണ് പ്രമുഖ മനശാസ്ത്രജ്ഞരും പറയുന്നത്.അതാരും എവിടെയും പഠിപ്പിക്കുന്നില്ല , അതിനു കോഴ്സില്ല എന്നതൊക്കെയാണ് അതിന്‍റെ തകരാറുകള്‍.

ബാക്കിയുള്ള അറിവുകള്‍ നീലച്ചിത്രങ്ങള്‍ വഴി കാണുന്നവയും. അതോടെ ഉള്ള അറിവുകള്‍ കൂടി വൈകൃതമായി മാറും. അതിനെക്കുറിച്ച് വായിക്കുകയെന്നാല്‍ പലര്‍ക്കും അത് നാണക്കേടാണ്. അത്തരക്കാരാണ് അബദ്ധത്തില്‍ ചാടുന്നത്.

1) ചുംബിക്കാന്‍ താത്പര്യമേയില്ല

ചിലര്‍ അങ്ങനെയാണ്. അവിശ്വസനീയമായി തോന്നാം. ലൈംഗികബന്ധത്തിനിടയില്‍ ഇണയെ ചുംബിക്കാത്തവര്‍ ധാരാളമുണ്ട്. എന്തുകൊണ്ട്? ആസ്വാദ്യത നിറഞ്ഞ ലൈംഗികബന്ധത്തിന്റെ ഉന്മാദം അതിന്റെ പാരമ്യത്തിലെത്തിക്കാനുള്ള ആഗ്രഹമാകാം ഒരു കാരണം.

ലൈംഗികബന്ധത്തിലെ ചില പൊസിഷനുകള്‍ ചുംബനത്തിനു സൗകര്യപ്രദമല്ലാത്തതും കാരണമാകാം. ഉയരത്തില്‍ ഏറെ വ്യത്യാസമുള്ള ഇണകള്‍ക്കു ചുംബനം ബുദ്ധിമുട്ടായിരിക്കും.
എന്തായാലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ ഇണയ്ക്കു പരമാവധി ചുംബനങ്ങള്‍ നല്‍കുക. ചുംബനം എല്ലാ അര്‍ത്ഥത്തിലും ലൈംഗികബന്ധത്തിന്റെ തീവ്രത കൂട്ടും. വിദഗ്ധരായ സെക്‌സോളജിസ്റ്റുകള്‍ പലരും ഈ അഭിപ്രായക്കാരാണ്.

2. അനവസരത്തില്‍ ദന്തക്ഷതമേല്‍പ്പിക്കല്‍

എന്തിനും ഒരു സമയമുണ്ട്. ആ സമയത്തേ അത് ആകാവൂ. വികാരതീവ്രത കൊണ്ട് ഇണയെ പാരമ്യത്തിലെത്തിക്കാന്‍ ഓരോ പങ്കാളിയും മോഹിക്കുന്നു. ചുംബനം, കരലാളനം, പ്രണയഭാഷണങ്ങള്‍ ഇവയെപ്പോലെ നഖദന്തക്ഷതമേല്‍പ്പിക്കലും വികാരങ്ങളെ ഇളക്കിമറിക്കും.

എന്നാല്‍ ഇത് ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രം മതി. ഇല്ലെങ്കില്‍ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഒടുവില്‍ കലഹവുമായിരിക്കും ഫലം . ലൈംഗികബന്ധത്തിനിടെ ഇണയെ വേദനിപ്പിച്ചു ലൈംഗികസുഖം നേടുന്ന മാനസിക രോഗത്തെ സാഡിസം എന്നാണു പറയുന്നത്.

3. ഉത്തേജനകേന്ദ്രങ്ങളില്‍ സ്പര്‍ശിക്കില്ല

ജനനേന്ദ്രിയം, അതിന്റെ പരിസരങ്ങള്‍, സ്തനമേഖലകള്‍, സ്തനാഗ്രം ഇവയൊക്കെ ഉശിന്‍ ഉത്തേജനകേന്ദ്രങ്ങള്‍ തന്നെ. എന്നാല്‍ ഇണയ്ക്കു വികാരോത്തേജനം പകരുന്ന മറ്റു കേന്ദ്രങ്ങളും ശരീരത്തിലുണ്ടെന്ന് അറിയുക. കാല്‍മുട്ടുകള്‍, കൈത്തണ്ടകള്‍, വയര്‍, പിന്‍ഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങള്‍.

ഇത്തരം സ്ഥലങ്ങളില്‍ സൗമ്യമായി സ്പര്‍ശിക്കുകയോ, തലോടുകയോ, നഖക്ഷതമേല്പിക്കുകയോ ചെയ്തുകൊണ്ടു ബന്ധപ്പെട്ടാല്‍ ഇണയെ ആനന്ദത്തിലേക്കു നയിക്കാന്‍ കഴിയും. മാത്രമല്ല ഇണയ്ക്കു പകരുന്ന ഈ ലാളനകളില്‍ പലതും തിരികെ കിട്ടുകയും ചെയ്യും.

4. ഭാരം മുഴുവന്‍ ഇണയുടെ മേല്‍

നിങ്ങളുടെ ഭാരം താങ്ങുന്ന ഒരു ചുമടുതാങ്ങിയല്ല പങ്കാളി. അതുകൊണ്ടുതന്നെ കരുതലോടെ കൈകളോ കൈമുട്ടുകളോ കിടക്കയില്‍ അമര്‍ത്തുകയോ കാല്‍മുട്ടുകള്‍ കിടക്കയിലൂന്നി ഭാരം പങ്കാളിക്ക് അസൗകര്യമാകാത്തവിധം ക്രമീകരിക്കുകയോ ചെയ്യുക. ശ്വസനം തടസപ്പെട്ടാല്‍ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോര്‍ക്കുക. ഇണയുടെ സഹകരണത്തിന് അതു തടസമാകും.

5. സ്ഖലനം ഒന്നുകില്‍ നേരത്തെ അല്ലെങ്കില്‍ വളരെ വൈകി

രണ്ടുമല്ലേ വേണ്ടത്. ഇരുവര്‍ക്കും ഏറെക്കുറെ ഒരുപോലെ രതിമൂര്‍ഛയിലെത്താനാവും വിധം സമയം ക്രമീകരിക്കുക. നിരന്തര പരിശീലനം കൊണ്ടു പേശികളെ നിയന്ത്രിച്ചാല്‍ പുരുഷന്മാര്‍ക്കു സമയം കൂട്ടുകയോ കുറയ്ക്കുകയോ രണ്ടിനുമിടയില്‍ നിര്‍ത്തുകയോ ചെയ്യാം.

ബന്ധപ്പെടാന്‍ തുടങ്ങിയശേഷം വളരെപ്പെട്ടെന്നു സ്ഖലനം ഉണ്ടായാല്‍ അത് ഇണയെ നിരാശപ്പെടുത്തിയേക്കാം. വളരെ വൈകിപ്പോയാലോ? ബന്ധപ്പെടല്‍ ഇണയ്ക്കു വിരസമായും തീരാം. ആവുന്നത്ര സമയം ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുകയും ഒടുവില്‍ ബന്ധപ്പെടുകയും ചെയ്താല്‍ ഈ പ്രശ്‌നം സമ്പൂര്‍ണ്ണായി പരിഹരിക്കാം.

6. സ്വന്തം കാര്യം കഴിയുമ്പോള്‍ കിടന്നുറങ്ങുക

ഇണയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഗണനയാണിത്. ഇണ പൂര്‍ണ സംതൃപ്തി ആഗ്രഹിക്കുന്നു എങ്കില്‍ ആ ആഗ്രഹം നിറവേറ്റാനുള്ള കടമ പങ്കാളിക്കുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും സ്ഖലനം ഉണ്ടാവാത്ത അപൂര്‍വം പേരുണ്ട്.

ഇവര്‍ക്കു ചില പ്രത്യേക രീതിയിലുള്ള ഉത്തേജനം ചിലപ്പോള്‍ വേണ്ടിവന്നേക്കാം. അത്തരക്കാര്‍ക്ക് ആദ്യം പങ്കാളിയെ രതിമൂര്‍ഛയിലെത്തിക്കുക. അതിനുശേഷം മാത്രം, നല്‍കിയതു പങ്കാളിയോടു തിരിച്ചു വാങ്ങുക.

7. ക്ലൈമാക്‌സ്: മുന്നറിയിപ്പു നല്‍കാതിരിക്കല്‍

ഈ രീതി ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത കുറയ്ക്കും. സ്വാഭാവിക ബന്ധപ്പെടല്‍ സമീപനത്തിലും കാമലീലകളിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രതിമൂര്‍ഛ സമീപിക്കുമ്പോള്‍ അതേക്കുറിച്ചു പങ്കാളിയ്ക്കു മുന്നറിയിപ്പു നല്‍കുക.

വികാര മൂര്‍ഛ പ്രകടിപ്പിക്കുന്ന പ്രത്യേകതരം ശബ്ദങ്ങള്‍, ആലിംഗനങ്ങള്‍. ചുംബനങ്ങള്‍ ഇവ കൊണ്ടൊക്കെ സൂചന നല്‍കാം. അല്ലെങ്കില്‍ രതിമൂര്‍ഛയിലേക്കെത്തുന്നു എന്നു വാക്കുകളിലൂടെ സൂചന നല്‍കാന്‍ ശ്രമിക്കുക.

8. വൈവിധ്യത്തിന് എതിരുനില്‍ക്കുക

ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യക്തിഗതമാണ്. സാമൂഹ്യസ്ഥിതി , കുടുംബപശ്ചാത്തലം ഇവയൊക്കെ ലൈംഗികതയില്‍ സ്വാധീനം ചെലുത്തും. വിചിത്രമായ രീതികളില്‍ ലൈംഗിക സംതപ്തി കണ്ടെത്തുന്ന ധാരാളം പേര്‍ പുതിയ സമൂഹത്തിലുണ്ട്.

മുമ്പു ഉണ്ടായിരുന്നുതാനും. എന്തായാലും നിങ്ങള്‍ക്കു വൈചിത്രമുള്ള ലൈംഗികരീതികളും സങ്കല്പങ്ങളുമുണ്ടെങ്കില്‍ നിര്‍ബന്ധമായും അക്കാര്യം പങ്കാളിയെ നേരത്തേ അറിയിച്ചിരിക്കണം. അസ്വാഭാവികമായ രീതിയില്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ആദ്യ ദിവസം ഭാര്യയെ അതിനു പ്രേരിപ്പിച്ചാല്‍ ആഗ്രഹിക്കുന്ന പ്രതികരണമാവില്ല ലഭിക്കുക. ചിലപ്പോഴതു ആയുഷ്‌കാല പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

9. നിശ്ശബ്ദമായി ബന്ധപ്പെടല്‍

ഈ ധാരണ ശരിയല്ല. ലൈംഗികബന്ധം ദിവ്യമായ ഒരു സഖ്യവും സംയോജനവും കൂടിയാണ്. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങള്‍, ആഹ്ലാദങ്ങള്‍ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാല്‍ അതിന് ആസ്വാദ്യത വര്‍ധിക്കും.

നിങ്ങള്‍ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോള്‍ അക്കാര്യം ഇണയെ അറിയിക്കാന്‍ മടിക്കുകയേ വേണ്ട. ‘വേഗം’, ‘നന്നായി’ എന്നിങ്ങനെ വികാരതീവ്രമായ ശബ്ദങ്ങളിലൂടെ നിങ്ങളുടെ ആഹ്ലാദം ഇണ മനസിലാക്കുമ്പോള്‍ പങ്കാളിക്കും ലൈംഗികാഹ്ലാദത്തിനു പുറമേ മാനസികോല്ലാസവും ലഭിക്കുന്നു. ഇതു ബന്ധത്തെ സമ്പൂര്‍ണമാക്കാന്‍ ഉപകരിക്കും.

10. വെറുമൊരു യാന്ത്രികമായ പ്രവൃത്തി

ഒരിക്കലുമല്ല. കേവലമായ ലിംഗയോനിയോഗം മാത്രമല്ല ലൈംഗികബന്ധം. അതു വെറുമൊരു പ്രവൃത്തിയല്ല. ഇതിനു വ്യക്തിപരം, കുടുംബപരം, സാമൂഹികം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. അത് ആഹ്ലാദകരമായി നിറവേറ്റുക എന്നതു വ്യക്തിയുടെ കടമ കൂടിയാണ്.

നിമിഷങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെടല്‍ അവസാനിപ്പിക്കുന്നത് ചില പുരുഷന്മാരുടെ ആയാസം കുറച്ചേക്കാം. എന്നാല്‍ പല സ്ത്രീകളും അതിഷ്ടപ്പെടുന്നില്ല. ചിലപ്പോള്‍ വേഗത കൂട്ടി. ചിലപ്പോള്‍ സാവധാനം. അങ്ങനെ നിങ്ങളും പങ്കാളിയും ഇഷ്ടപ്പെടുന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്യുക. ശാരീരികശേഷി കൂട്ടാനും തെളിയിക്കാനുമുള്ള സ്ഥലമല്ല കിടപ്പറയെന്നറിയുക.

×