New Update
/sathyam/media/post_attachments/m8zTRgq2Cy4ejwnIVxa6.jpg)
തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ചിറയിൻകീഴ് സ്വദേശിയും ഭാര്യയും മയക്കുമരുന്നുമായി പിടിയിൽ. ചിറയിന്‍ കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ്.പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
Advertisment
ഇരുന്നൂറോളം നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്.
ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദബതികള്‍ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരും അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്നതടക്കം വിശദഅന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us