ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം;തമിഴ്‌നാട് സ്വദേശി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

ഒറ്റപ്പാലം; പാലപ്പുറത്ത് ദമ്പതികളെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം. സുന്ദരേശ്വരന്‍(72), ഭാര്യ അംബികാ ദേവി (68) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീട്ടില്‍ വൃദ്ധദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ട് ഇവര്‍ ഞെട്ടിയുണര്‍ന്ന് കള്ളനെ തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും എടുത്തുകൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്.

ഉടന്‍ തന്നെ ദമ്പതികള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിനകം പ്രതി പിടിയിലായി. സുന്ദരേശന്റെ നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment