കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനവുമായി ജെസിഐ കോവിഹെൽപ് പദ്ധതി ഉദ്ഘാടനം എം.പി വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ശക്തമാക്കി മഹാമാരി കാലത്തും സാമൂഹിക സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ് ജെസിഐ പാലക്കാട് ഘടകം.

ജെസിഐ കോവിഹെല്പ് പദ്ധതിയുടെ ഭാഗമായി പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, സർജിക്കൽ മാസ്ക് എന്നിവയുടെ വിതരണം എം.പി വി.കെ.ശ്രീകണ്ഠൻ ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ സുമിത അജയ്,വൈസ് പ്രസിഡന്റ്‌ സെമീറ,ദിലീപ് കുമാർ, പ്രൊജക്റ്റ്‌ ഡയറക്ടർ ഗിരീഷ്.കെ എന്നിവർ സംസാരിച്ചു. ജെസിഐ യുടെ ഇത്തരം സന്നദ്ധ പ്രവർത്തനം സമൂഹത്തിന് വളരെ പ്രയോജനകരമാണെന്ന് എം.പി പറഞ്ഞു.

palakkad news
Advertisment