ത്രിശൂര്‍ : സംസ്ഥാനത്ത് ഇന്ന്‍ 19 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിക്കപെട്ടത് ഇതില്‍ തൃശ്ശൂര്‍ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും (32 വയസ്സ്)
വിദേശത്തുനിന്നു എത്തിയ 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീക രിച്ചത്. വ്യാഴാഴ്ച (മാർച്ച് 26) ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്.
/sathyam/media/post_attachments/ntiX2xMKIgY5S2Kznhsb.jpg)
40 സാമ്പിളുകൾ വ്യാഴാഴ്ച (മാർച്ച് 26) പരിശോധനയ്ക്ക് അയച്ചു.ഇതുവരെ 582 പേരുടെ സാമ്പിളു കൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്.68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
അതിനിടെ ലോക്ക് ഡൗണ്‍ ലംഘനം.നടത്തിയതിന് തൃശൂര്‍ ജില്ലയില്‍ ഇന്ന് റജിസ്റ്റര്‍ ചെയ്തത്
149 കേസുകള്‍. 164 പേരെ അറസ്റ്റ് ചെയ്തു. 128 വാഹനങ്ങൾ പിടിച്ചെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us