ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രാജ്യതലസ്ഥാനത്തു നിന്ന് വരുന്നത് ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍. മേയ് 27ന് ശേഷം ഇതാദ്യമായി ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് നിരക്ക് ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ 954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 123747 ആയി.
തിങ്കളാഴ്ച 35 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 3663 പേര്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് 1784 പേര്‍ രോഗമുക്തരായി. ഇതുവരെ 104918 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 15166 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
84.78 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തി നിരക്ക്. 8379 പേര്‍ ഹോം ഐസൊലേഷനിലാണ്. ഇന്ന് 440 പേര്‍ പുതിയതായി ഐസൊലേഷനില്‍ പ്രവേശിച്ചു. ഇന്ന് 11470 ടെസ്റ്റുകള്‍ നടത്തി.